വാഷിങ്ടൺ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കണ്ടെത്താൻ സഹായിച്ച ചാരന് യു.എസ്. നൽകുക രണ്ടരക്കോടി ഡോളർ (ഏകദേശം 177 കോടി രൂപ). ഒളിത്താവളത്തിൽ വിശ്വസ്തനായി കടന്ന് വിവരങ്ങൾ ചോർത്തിയയാൾക്കാണ് പാരിതോഷികം ലഭിക്കുക. സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും ബാഗ്ദാദി നീങ്ങാനിടയുള്ള വിവരങ്ങളും കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാൾ അവിടെയുണ്ടായിരുന്നു. എന്നാൽ, ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിലെ അംഗമാണെന്ന് പറയുന്നു. ഡി.എൻ.എ. പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങൾ കടത്തിയതും ഇയാൾതന്നെ. ഐ.എസിന്റെ ആക്രമണത്തിൽ അടുത്തബന്ധു കൊല്ലപ്പെട്ടതോടെയാണ് ഇയാൾ ഭീകരസംഘടനയ്ക്കെതിരേ പ്രവർത്തിക്കാനാരംഭിച്ചതെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. തുരങ്കങ്ങൾ നിറഞ്ഞ സ്ഥലത്ത് സുരക്ഷിതനാണെങ്കിലും കൂടുതൽ സുരക്ഷയ്ക്കായി സിറിയൻ അതിർത്തിയിലേക്ക് നീങ്ങാനും ബാഗ്ദാദി ലക്ഷ്യമിട്ടിരുന്നതായി യു.എസ്. അധികൃതർ പറയുന്നു. Content Higghlights:Baghdadi ISIS America
from mathrubhumi.latestnews.rssfeed https://ift.tt/2BXS1gw
via
IFTTT