കൊല്ലം : സവർക്കറെ ആദരിക്കുന്നത് യഥാർഥ പോരാളികളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് തുഷാർ ഗാന്ധി പറഞ്ഞു. സവർക്കർക്ക് ഭാരതരത്ന നൽകാമെന്നു പറയുന്നത് നീതികേടാണ്. സവർക്കർ മാതൃകയാണെന്നും ഭാരതരത്ന നൽകാമെന്നും പ്രധാനമന്ത്രി പറയുന്നത് ചോദ്യംചെയ്തേ മതിയാകൂ. മുസ്ലിം സർവീസ് സൊസൈറ്റി (എം.ഇ.എസ്.) നടത്തിയ ഗാന്ധി സ്മൃതിസംഗമത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു തുഷാർ ഗാന്ധി. ഭഗത്സിങ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ യഥാർഥ വീരനായകരോടു താരതമ്യം ചെയ്യാനുള്ള അർഹതപോലും സവർക്കർക്കില്ല. കോടതിക്ക് ഒരു പ്രസ്ഥാനത്തെ വിചാരണ ചെയ്യാൻ പറ്റാത്തതുകൊണ്ടുമാത്രമാണ് ഗാന്ധി വധക്കേസിൽ ആർ.എസ്.എസിന്റെയും സവർക്കറുടെയും പങ്കു പുറത്തുവരാത്തത്-തുഷാർ ഗാന്ധി പറഞ്ഞു. ഇന്ന് ഇന്ത്യ ഭരിക്കുന്നവർ എല്ലായ്പോഴും നെഹ്റുവിനെയാണ് വിമർശിക്കുന്നത്. ഇന്ത്യയെ മാതൃകാരാജ്യമായി മാറ്റിയത് നെഹ്റുവിന്റെ ചിന്താഗതികളാണെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ്. പ്രസിഡന്റ് ഡോ. പി.എ.ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി., എം.ഇ.എസ്. ജനറൽ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ.ലബ്ബ, ജില്ലാ പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ, സെക്രട്ടറി കണ്ണനല്ലൂർ നിസാം, സംസ്ഥാന ഭാരവാഹികളായ കെ.കെ.കുഞ്ഞുമൊയ്തീൻ, പി.എം.സക്കീർ ഹുസൈൻ, കെ.എ.ഹാഷിം, ഹനീഫ്, എം.വഹാബ് എന്നിവർ പ്രസംഗിച്ചു. content highlights: thushar gandhi,savarkar, RSS
from mathrubhumi.latestnews.rssfeed https://ift.tt/2BKzIuZ
via
IFTTT