Breaking

Wednesday, October 16, 2019

യുവാക്കളെ ആക്രമിച്ച് 17 ലക്ഷം കവര്‍ന്ന സംഭവം: 14 അംഗ സംഘം അറസ്റ്റില്‍

കൽപ്പറ്റ: വയനാട് ദേശീയ പാതയിൽ അർധരാത്രി യുവാക്കളെ ആക്രമിച്ച് കവർച്ച നടത്തിയ 14 അംഗ സംഘം അറസ്റ്റിൽ. തൃശ്ശൂരിൽ നിന്നുള്ള ക്വട്ടേഷൻ സംഘമാണ് അറസ്റ്റിലായത്. തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി രാഹുലിന്റെ നേതൃത്വത്തിലാണ് ക്വട്ടേഷൻ സംഘം പണം തട്ടിയത്. മൂന്ന് കോടിയുമായി യുവാക്കൾ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം ആക്രമണം നടത്തിയത്. എന്നാൽ യുവാക്കളുടെ കൈവശം 17 ലക്ഷം മാത്രമെ ഉണ്ടായിരുന്നു. സ്വർണം മൈസൂരിൽ പോയി വിറ്റ് മടങ്ങിവരുന്ന വഴിയാണ് യുവാക്കൾ ആക്രമണത്തിന് ആക്രമണത്തിനിരയായത്. വയനാട് സ്വദേശികളായ യുവാക്കളാണ് തട്ടിപ്പിനിരയായത്. മൈസൂരിലെ സ്വർണം വിറ്റ സ്ഥലത്തെ ഒറ്റുകാർ ക്വട്ടേഷൻ സംഘത്തിന് വിവരം കൈമാറുകയായിരുന്നു. അറസ്റ്റിലായ സംഘം മീനങ്ങാടി വൈത്തിരി പൊലീസാണ് പ്രതികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. സംഘത്തിലെ ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. സംഘം എത്തിയ നാലുകാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തും നിരവധി കവർച്ചാകേസുകൾ ഉണ്ട്. Content Highlight: 14 Gang arrested for Wayanad National Highway Robbery case


from mathrubhumi.latestnews.rssfeed https://ift.tt/33wNi0X
via IFTTT