Breaking

Wednesday, October 30, 2019

വെള്ളിആഭരണങ്ങൾ പുറത്തിറങ്ങും 999 ബ്രാൻഡിൽ

കോഴിക്കോട്:സ്വർണംപോലെത്തന്നെ വെള്ളി ആഭരണങ്ങളുടെയും ഗുണമേന്മ അറിഞ്ഞ് വാങ്ങാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുങ്ങുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് വെള്ളിയുടെ ഗുണമേന്മ ഉറപ്പുവരുത്തിയ ആഭരണങ്ങൾ പുറത്തിറക്കുന്നത്. നിലവിൽ കേരളത്തിൽ വിൽക്കുന്ന ഭൂരിഭാഗം വെള്ളി ആഭരണങ്ങളിലും ഗുണമേന്മ കൃത്യമായി രേഖപ്പെടുത്തുന്നില്ല. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് കേരളത്തിലേക്ക് കൂടുതലായും വെള്ളി ആഭരണങ്ങൾ എത്തുന്നത്. വിവിധതരം ഗുണമേന്മയിലാണ് ആഭരണങ്ങൾ പുറത്തിറങ്ങുന്നത്. വെള്ളിക്കൊപ്പം ചെമ്പും കലർന്ന ആഭരണങ്ങൾ വിപണിയിലെത്താറുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇതിനൊരു പരിഹാരവുമായി എ.കെ.ജി.എസ്.എം.എ. കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്നോട്ടുവന്നത്. 92.5 ശതമാനം ഗുണനിലവാരം ഉറപ്പുവരുത്തി വെള്ളി ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്ത് ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി അസോസിയേഷൻ അംഗങ്ങൾ ചേർന്ന് 'ട്രിപ്പിൾ നയൻ ജ്വല്ലേഴ്സ്' എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. ഇതിന്റെ കീഴിൽ '999' ബ്രാൻഡ് വെള്ളി ആഭരണങ്ങൾ നിർമിച്ച് വിൽപ്പനയ്ക്കായി ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ 20 സ്ഥലങ്ങളിലായി 25 ഫ്രഞ്ചൈസികളിലൂടെയും അംഗങ്ങളുടെ വ്യാപാരസ്ഥാപനങ്ങളിലൂടെയും വിൽപ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്വർണ വ്യാപാരത്തെപോലെ വെള്ളി വ്യാപാരവും സംശുദ്ധമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് എ.കെ.ജി.എസ്.എം.എ. പാട്രൺ ബി. ഗിരിരാജനും സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും പത്രസമ്മേളനത്തിൽ പറഞ്ഞു. നവംബർ ഒന്നിന് വൈകീട്ട് അഞ്ചിന് ഹോട്ടൽ മറീന റെസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ '999' ബ്രാൻഡ് വെള്ളി ആഭരണങ്ങൾ പുറത്തിറക്കും. പത്രസമ്മേളനത്തിൽ വർക്കിങ് പ്രസിഡന്റ് അർജുൻ ഗെയ്ക്വാദ്, ജനറൽസെക്രട്ടറി എൻ.പി. ഭൂപേഷ്, വർക്കിങ് ജനറൽസെക്രട്ടറി സക്കീർ ഹുസൈൻ എന്നിവരും പങ്കെടുത്തു. The silver jewellerywill be released in the 999 brand


from mathrubhumi.latestnews.rssfeed https://ift.tt/31UiSV3
via IFTTT