Breaking

Thursday, October 31, 2019

യാത്രയ്ക്കിടെ കോച്ചുകൾ വേർപെട്ടു; നേത്രാവതി വഴിയിലായി

തിരുവനന്തപുരം: തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസിന്റെ കോച്ചുകൾ യാത്രയ്ക്കിടെ വേർപെട്ടു. ബുധനാഴ്ച രാവിലെ 9.40-ന് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ആളപായമില്ല. കോച്ചുകൾ വേർപെട്ടതിനെത്തുടർന്ന് സ്വയം ബ്രേക്ക് പ്രവർത്തനക്ഷമമാകുകയും തീവണ്ടി നിൽക്കുകയും ചെയ്തു. സാങ്കേതികത്തകരാറാണ് അപകടകാരണമെന്നു സംശയിക്കുന്നു. റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. നേത്രാവതിക്ക് പേട്ടയിൽ സ്റ്റോപ്പില്ല. തിരുവനന്തപുരം സ്റ്റേഷനിൽനിന്നു പുറപ്പെട്ട തീവണ്ടി, വേഗമാർജ്ജിച്ചതിനു പിന്നാലെയാണ് മധ്യഭാഗത്തെ കോച്ചുകൾ തമ്മിലുള്ള ബന്ധം വേർപെട്ടത്. എ.സി. കോച്ചുകളായ ബി 6, ബി 7 എന്നിവയുടെ ബന്ധമാണ് മുറിഞ്ഞത്. ഇതിനു ശേഷമുള്ള പാൻട്രിയും സ്ലീപ്പറും അടക്കമുള്ള കോച്ചുകൾ വേർപ്പെട്ടു. എൻജിൻ ഏഴ് കോച്ചുമായി മുന്നോട്ടുനീങ്ങി നിന്നു. ആധുനിക എൽ.എച്ച്.ബി. കോച്ചുകളാണ് നേത്രാവതിയിൽ ഉപയോഗിക്കുന്നത്. കോച്ചുകൾ ബന്ധിപ്പിക്കുന്ന സെന്റർ ബഫർ കപ്ലിങ്ങുകളാണ് വേർപെട്ടത്. കോച്ചുകൾ വേർപെട്ടതിനു പിന്നാലെ ബ്രേക്ക് പൈപ്പും മുറിഞ്ഞു. പൈപ്പ് ലൈനിലെ മർദം നഷ്ടമായാൽ ബ്രേക്ക് സ്വയം പ്രവർത്തനക്ഷമമാകും. ഇങ്ങനെ തീവണ്ടി നിൽക്കുകയും ചെയ്തു. ബ്രേക്ക് പൈപ്പിലെ മർദം ക്രമീകരിച്ച് തീവണ്ടി പിന്നിലേക്കെടുത്ത ശേഷം ലോക്കോ പൈലറ്റുമാർ വീണ്ടും കോച്ചുകൾ ബന്ധിപ്പിച്ചു. 20 മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്. കോച്ചുകളുടെ ക്ഷമത സാങ്കേതികവിഭാഗം ജീവനക്കാർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടരാൻ അനുമതി നൽകാറ്. ചൊവ്വാഴ്ച വൈകീെട്ടത്തിയ നേത്രാവതിയുടെ കോച്ചുകളിൽ അപാകമൊന്നും കാണാത്തതിനാൽ വേർപെടുത്തേണ്ടിയിരുന്നില്ല. അതിനാൽ, അതേ രീതിയിൽ തിരിച്ച് യാത്രയ്ക്ക് അയയ്ക്കുകയായിരുന്നുവെന്ന് റെയിൽവേ അറിയിച്ചു. കോച്ചുകൾ വേർപെട്ടാലും അപകടസാധ്യത കുറവാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ബ്രേക്ക് ഉടൻ പ്രവർത്തിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിനു പുറമേ അപകടമൊഴിവാക്കാൻ ആക്സിൽ കൗണ്ടറുകളും സിഗ്നൽ സംവിധാനത്തിന്റെ ഭാഗമായുണ്ട്. Content Highlights:coaches separated on the way; Netravati express stuck in the way


from mathrubhumi.latestnews.rssfeed https://ift.tt/2MYzQgN
via IFTTT