തൃശ്ശൂർ: മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ വിളിച്ചുവരുത്താൻ നോട്ടീസയക്കും. തിങ്കളാഴ്ച നോട്ടീസ് നൽകാൻ പോലീസ് തീരുമാനിച്ചിരുന്നെങ്കിലും തൃശ്ശൂർ ഡി.സി.ആർ.ബി. അംഗം മരിച്ചതിനാൽ മാറ്റിവെക്കുകയായിരുന്നു. ചൊവ്വാഴ്ച നോട്ടീസയക്കും. ഞായറാഴ്ച മഞ്ജുവിന്റെ മൊഴിയെടുത്ത അന്വേഷണസംഘം തിങ്കളാഴ്ച പരാതി, മൊഴി, കൈമാറിയ തെളിവുകൾ എന്നിവ വിലയിരുത്തി. രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക യോഗം ചേർന്നു. ഗുരുതര ആരോപണങ്ങളാണ് മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരേ ഉന്നയിച്ചിരിക്കുന്നത്. ഭീഷണിപ്പെടുത്തുന്നതടക്ക വാട്സാപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും മഞ്ജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. Content Highlights:Sreekumar Menon Manju Warrier Malayalam Movie Odiyan
from mathrubhumi.latestnews.rssfeed https://ift.tt/2C2vu29
via
IFTTT