അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി-20യിൽ നാണക്കേടിന്റെ റെക്കോഡ് സ്വന്തം പേരിൽ ചേർത്ത് ശ്രീലങ്കൻ പേസ് ബൗളർ കസുൻ രജിത. ഒരു ട്വന്റി-20 മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറെന്ന റെക്കോഡാണ് രജിതയുടെ പേരിലായത്. നാല് ഓവറിൽ 75 റൺസ് ലങ്കൻ പേസർ വിട്ടകൊടുത്തു. ഇതോടെ തുർക്കിയുടെ ടുനഹാൻ ടുറാന്റെ പേരിലുള്ള റെക്കോഡ് പിന്നിലായി. ചെക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ടുറാൻ 70 റൺസാണ് വഴങ്ങിയത്. ഏഴ് ഫോറും ആറു സിക്സും രജിതയുടെ പന്തിൽ ഓസീസ് ബാറ്റ്സ്മാൻമാർ അടിച്ചെടുത്തു. മൂന്നാം ഓവറിൽ മാത്രം വഴങ്ങിയത് 25 റൺസാണ്. ആദ്യ ഓവറിൽ 11ഉം രണ്ടാം ഓവറിൽ 21 റൺസും കൊടുത്തു. നാലാം ഓവറിൽ 18 റൺസാണ് ഓസീസ് ബാറ്റ്സ്മാൻമാർ നേടിയത്. ഒമ്പത് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകളാണ് ഇരുപത്തിയാറുകാരന്റെ അക്കൗണ്ടിലുള്ളത്. മത്സരത്തിൽ ശ്രീലങ്കയെ 134 റൺസിന് ഓസീസ് പരാജയപ്പെടുത്തിയിരുന്നു. 234 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക നേടിയത് 99 റൺസ് മാത്രമാണ്. Content Highlights: Kasun Rajitha becomes most expensive bowler in T20s Australia vs Sri Lanka
from mathrubhumi.latestnews.rssfeed https://ift.tt/32QqqcB
via
IFTTT