Breaking

Wednesday, October 30, 2019

പൊതുകടം 1.69 ലക്ഷം കോടി; ആളോഹരി കടം 72,430.52 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം ഓഗസ്റ്റ് 31 വരെ 1,69,155.15 കോടി രൂപയായി ഉയർന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. 2016 മാർച്ച് 31 വരെ പൊതുകടം 1,09,730.97 കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ ആകെ കടബാധ്യത 1,57,370.33 കോടിയിൽനിന്ന് 2,49,559.34 കോടി രൂപയായി ഉയർന്നു. ആളോഹരി കടം 46,078.04 രൂപയിൽനിന്ന് 72,430.52 രൂപയായെന്നും അനിൽ അക്കരയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സ്പാർക്ക് കണക്കനുസരിച്ച് ശമ്പളം പറ്റുന്ന 93,060 ജീവനക്കാരുണ്ടെന്നും ഇതിൽ 6010 പേർ ഗസറ്റഡ് ജീവനക്കാരാണെന്നും കെ.വി. വിജയദാസിനെ മന്ത്രി അറിയിച്ചു. സെപ്റ്റംബർ വരെ 1846.47 കോടി രൂപ പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ചു. 1,01,192 സർക്കാർ ജീവനക്കാരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രസർക്കാർ കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച മൂന്നുശതമാനം ക്ഷാമബത്തയ്ക്കും ജൂലായിൽ പ്രഖ്യാപിച്ച അഞ്ചു ശതമാനം ക്ഷാമബത്തയ്ക്കും ആനുപാതികമായ ക്ഷാമബത്ത സംസ്ഥാന ജീവനക്കാർക്ക് നൽകാനുണ്ടെന്ന് ടി.എ. അഹമ്മദ് കബീറിനെ മന്ത്രി അറിയിച്ചു. Content Highlights:Public debt of Rs 1.69 lakh crore; 72,430.52 per capita debt in Kerala


from mathrubhumi.latestnews.rssfeed https://ift.tt/34a30zp
via IFTTT