Breaking

Thursday, October 31, 2019

ന്യൂനമർദം ‘മഹാ’ ചുഴലിയാവുന്നു; കാറ്റിനും കനത്തമഴയ്ക്കും സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു. തിരുവനന്തപുരത്തിന് 220 കിലോമീറ്ററോളം പടിഞ്ഞാറായുള്ള ഇത് കൂടുതൽ കരുത്തുപ്രാപിച്ച് വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റായി മാറും. പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുമെന്നാണു കരുതുന്നത്. ചുഴലിയാകുന്നതോടെ ന്യൂനമർദ കേന്ദ്രത്തിലെ കാറ്റിന്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്റർ വരെയാകും. കേരളതീരത്തു മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിലും ചിലയവസരങ്ങളിൽ 65 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ കേരളതീരത്ത് മീൻപിടിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തി. കടലിൽപ്പോയ മത്സ്യത്തൊഴിലാളികളെ തിരികെവിളിച്ചു. ഫിഷറീസ് വകുപ്പ് ഓഫീസുകൾ വഴി തീരമേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തീരത്ത് മൈക്ക് അനൗൺസ്‌മെന്റും നടത്തുന്നുണ്ട്. തീരങ്ങളിൽ സൂക്ഷിച്ചിട്ടുള്ള മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റണം. ഞായറാഴ്ചവരെയാണ് ഇപ്പോഴത്തെ നിയന്ത്രണം. സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർക്കായി സുരക്ഷിതമായ ക്യാമ്പുകൾ ആരംഭിക്കാൻ ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്.ജാഗ്രത ഇങ്ങനെവ്യാഴാഴ്ച: ചുവപ്പ്: ലക്ഷദ്വീപ്ഓറഞ്ച്: എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് മഞ്ഞ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് വെള്ളിയാഴ്ച: മഞ്ഞ: കോഴിക്കോട്, കണ്ണൂർ, കാസർകോട് വരുന്നത് ‘മഹാ’ ചുഴലിഅറബിക്കടലിൽ കന്യാകുമാരി, ലക്ഷദ്വീപ്, മാലദ്വീപ് മേഖലയിൽ രൂപംകൊള്ളുന്ന ചുഴലിക്ക് ‘മഹാ’ എന്നാണ് പേര്. മണലാരണ്യത്തിൽ കാണുന്ന മാൻവർഗത്തിൽപ്പെട്ട ‘മഹാ’ എന്ന ജീവിയുടെ പേര് നിർദേശിച്ചത് ഒമാനാണ്. നീണ്ട കണ്ണുകളാണ് ഇവയുടെ പ്രത്യേകത. മാൻമിഴിയാൾ എന്നയർഥത്തിൽ അറബി സാഹിത്യത്തിൽ സുന്ദരികളായ സ്ത്രീകളെ മഹാ എന്ന പദംകൊണ്ട് വിശേഷിപ്പിക്കാറുണ്ട്. വായു, ഹിക്ക, ക്യാർ എന്നിവയ്ക്കു പിന്നാലെയാണ് അറബിക്കടലിൽ ‘മഹാ’ ചുഴലി വരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2N2ewan
via IFTTT