അഡ്ലെയ്ഡ്: ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി-20യിൽ ഓസീസ് ഓപ്പണർ ഡേവിഡ് വാർണറുടെ വെടിക്കെട്ട് ബാറ്റിങ്. 56 പന്തിൽ പുറത്താകാതെ സെഞ്ചുറി നേടിയ വാർണറുടെ ഇന്നിങ്സ് മികവിൽ ഓസ്ട്രേലിയ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് അടിച്ചു. എട്ടു ഫോറും മൂന്നു സിക്സും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്. വിലക്കിന് ശേഷം ക്രീസിൽ തിരിച്ചെത്തിയ വാർണറുടെ ഓസീസ് ജെഴ്സിയിലെ ആദ്യ ട്വന്റി-20 മത്സരമായിരുന്നു ഇത്. ടോസ് നേടിയ ശ്രീലങ്ക ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓസീസിനായി ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ഓപ്പണിങ്ങിൽ ഇറങ്ങി. ഈ കൂട്ടുകെട്ട് 122 റൺസ് പടുത്തുയർത്തി. 36 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതം 64 റൺസെടുത്ത ഫിഞ്ചിനെ പുറത്താക്കി ലക്ഷൺ സൻഡകൻ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ ഗ്ലെൻ മാക്സ് വെല്ലും വാർണറും ഒത്തുചേർന്നു. ഇരുവരും ചേർന്ന് 107 റൺസ് കൂടി സ്കോർ ബോർഡിൽ ചേർത്തു. 28 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും നേടി മാക്സ്വെൽ അടിച്ചുകൂട്ടിയത് 62 റൺസാണ്. അവസാന ഓവറിലെ മൂന്നാം പന്തിൽ മാക്സ്വെല്ലിനെ ദാസുൻ ശനക പുറത്താക്കി. ഒരു റണ്ണുമായി ആഷ്ടൺ ടേണർ പുറത്താകാതെ നിന്നു. Content Highlights: David Warner comes back to T20 cricket with brilliant century Australia vs Sri Lanka
from mathrubhumi.latestnews.rssfeed https://ift.tt/2Njzgcz
via
IFTTT