ന്യൂഡൽഹി: ദീപാവലി ബലിപ്രതിപദ ദിനത്തോടനുബന്ധിച്ച് ഓഹരി വിപണിക്ക് തിങ്കളാഴ്ച അവധിയാണ്. കമ്മോഡിറ്റി, ബുള്ള്യൻ, ഫോറക്സ് വിപണികളൊന്നും പ്രവർത്തിക്കുന്നില്ല. ഓഹരി സൂചികകളായ ബിഎസ്ഇയും എൻഎസ്ഇയും ചൊവാഴ്ചയാണ് ഇനി പ്രവർത്തിക്കുക. പുറത്തുവരാനിരിക്കുന്ന പാദഫലങ്ങളും പണപ്പെരുപ്പ നിരക്കും വിപണിയെ നഷ്ടത്തിലാക്കാനാണ് സാധ്യത. മുംബൈ അടക്കമുള്ള പല നഗരങ്ങളിലും തിങ്കളാഴ്ച ബാങ്കുകളും പ്രവർത്തിക്കുന്നില്ല. സംവത് 2076ന് നേട്ടത്തോടെയാണ് മുഹൃത്ത വ്യാപാരത്തിൽ തുടക്കമിട്ടത്. ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആന്റ് മഹീന്ദ്രയുമാണ് സൂചികകൾക്ക് താങ്ങായത്. Share markets closed today due to Diwali Balipratipada festival
from mathrubhumi.latestnews.rssfeed https://ift.tt/31Qlqn6
via
IFTTT