Breaking

Wednesday, October 30, 2019

ബാഗ്ദാദിയുടെ മൃതദേഹം കടലിൽ സംസ്കരിച്ചു

വാഷിങ്ടൺ: ആഗോളഭീകരൻ ഐ.എസ്. നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ മൃതദേഹാവശിഷ്ടങ്ങൾ കടലിൽ സംസ്കരിച്ചതായി യു.എസ്. സൈന്യം. ഇസ്‌ലാം മതാചാരവും സൈനികനടപടികളും പാലിച്ചായിരുന്നു ചടങ്ങ്. എന്നാൽ, എവിടെയാണ് സംസ്കരിച്ചതെന്ന് വെളിപ്പെടുത്തിയില്ല. 2011-ൽ യു.എസ്. പാകിസ്താനിലെ ആബട്ടാബാദിൽ സൈനികനടപടിയിലൂടെ കൊലപ്പെടുത്തിയ അൽഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ മൃതദേഹവും കടലിലാണ് സംസ്കരിച്ചത്.വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്‌ലിബിലെ ബാരിഷ ഗ്രാമത്തിൽ യു.എസിന്റെ പ്രത്യേക കമാൻഡോകൾ ശനിയാഴ്ച രാത്രിനടത്തിയ സൈനികനടപടിക്കിടെയാണ് 48-കാരനായ ബാഗ്ദാദി സ്വയംപൊട്ടിത്തെറിച്ചത്. ഫൊറൻസിക് പരിശോധന നടത്തി ബാഗ്ദാദിയുടേതെന്ന് ഉറപ്പുവരുത്തിയ ശരീരാവശിഷ്ടം പ്രത്യേകം പെട്ടിയിലാക്കി സംസ്കരിക്കുകയായിരുന്നെന്ന് ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ജനറൽ മാർക് മില്ലി പെന്റഗണിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാഗ്ദാദിയുടെ രണ്ട് അനുയായികളെ പിടികൂടിയതായും അദ്ദേഹം അറിയിച്ചു.ബാഗ്ദാദിയിലേക്ക് എത്തിയത് അടുത്ത അനുയായിയിലൂടെബാഗ്ദാദിക്കെതിരേ യു.എസ്. നടത്തിയ കമാൻഡോ നീക്കത്തിൽ തങ്ങൾക്കും പങ്കുണ്ടെന്ന് കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് സേന (എസ്.ഡി.എഫ്.). ബാഗ്ദാദിയുടെ കൂട്ടാളികൾക്കിടയിൽ ഒരു ചാരനെ നിയോഗിക്കുകയായിരുന്നു. ഒളിവിൽക്കഴിഞ്ഞിരുന്ന ബാഗ്ദാദിയെ തിരിച്ചറിയാൻ ഡി.എൻ.എ. പരിശോധനയ്ക്കായി അയാളുടെ അടിവസ്ത്രങ്ങൾ ഇയാൾ കടത്തിയതായും എസ്.ഡി.എഫ്. അറിയിച്ചു. ഇതാണ് മരിച്ചത് ബാഗ്ദാദിയെന്ന് ഉറപ്പുവരുത്താൻ സഹായകമായത്. യു.എസിൻറെ സൈനികനടപടിയിൽ പങ്കുചേർന്ന് നടത്തിയ രഹസ്യനീക്കങ്ങളും സേന പുറത്തുവിട്ടു.ഇഡ്‌ലിബ് പ്രവിശ്യയിലെ ബാരിഷയിലെ ഒളിത്താവളം കൃത്യമായി കണ്ടെത്തി വിവരം നൽകിയതായി എസ്.ഡി.എഫിലെ ഉയർന്ന ഉദ്യോഗസ്ഥൻ പോളറ്റ് കാൻ കാൻ പറഞ്ഞു. ഇടയ്ക്കിടെ താവളം മാറ്റിയിരുന്ന ബാഗ്ദാദിയുടെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചു. കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ തുർക്കി അതിർത്തിയിലെ ജെറാബ്ലസിലേക്ക് ബാഗ്ദാദി കടക്കുമായിരുന്നു. ഐ.എസിനേറ്റ വലിയ പ്രഹരമാണ് ബാഗ്ദാദിയുടെ മരണമെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു.ബാഗ്ദാദിയെ പിന്തുടർന്ന് നായവാഷിങ്ടൺ: ബാഗ്ദാദിയെ പിന്തുടർന്ന യു.എസിന്റെ സൈനികസന്നാഹത്തിൽപ്പെട്ട നായയുടെ ഫോട്ടോ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ട്വീറ്റുചെയ്തു. ഭീകരനെ ഇല്ലാതാക്കുന്നതിൽ ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നായ നിർണായകപങ്കാണ് വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സൈനികനടപടിക്കിടെ നായയാണ് ബാഗ്ദാദിയെ തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയത്. ഇവിടെവെച്ച് മൂന്നുമക്കൾക്കൊപ്പം ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ നായ സുഖംപ്രാപിച്ചതായി സൈനികവൃത്തങ്ങൾ പറഞ്ഞു. ബാഗ്ദാദിയെ കൊലപ്പെടുത്താൻ നായ വലിയ പങ്കുവഹിച്ചതായി ജനറൽ മാർക്ക് മില്ലിയും പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2PsXOCA
via IFTTT