മറയൂർ(ഇടുക്കി): മദ്യലഹരിയിൽ കാൽതെറ്റി പാലത്തിൽനിന്ന് തോട്ടിലേക്കുവീണ പന്ത്രണ്ടുകാരനെ നാട്ടുകാർ രക്ഷപ്പെടുത്തി. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു കൗമാരക്കാരൻ ഓടിപ്പോയി. കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവ് ദെണ്ഡുകൊമ്പ് പാലത്തിൽനിന്നാണ് കുട്ടി വീണത്. മദ്യപിച്ചെത്തിയ കുട്ടികൾ പാലത്തിൽ കയറിയപ്പോൾ ഒരാൾ കാലിടറി തോട്ടിലേക്ക് വീഴുകയായിരുന്നു. തോട്ടിൽ നല്ല വെള്ളമുണ്ടായിരുന്നു. കൂടെയുള്ള കുട്ടി വെള്ളത്തിൽ വീണയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സമീപവാസികൾ വരുന്നതുകണ്ട് ഭയന്ന ഈ കുട്ടി ഓടിപ്പോയി. തുടർന്ന്, പന്ത്രണ്ടുകാരനെ കരയ്ക്കുകയറ്റിയ സമീപവാസികൾ പോലീസിനെ വിവരമറിയിച്ചു. പോലീസാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. ആരാണ് ഇവർക്ക് മദ്യം നൽകിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/34c3jJO
via
IFTTT