Breaking

Sunday, October 27, 2019

സാമ്പത്തികമാന്ദ്യം: റെയിൽവേയുടെ വരുമാനം കുറഞ്ഞു

ന്യൂഡൽഹി: സാമ്പത്തികമാന്ദ്യം റെയിൽവേയുടെ വരുമാനത്തെയും ബാധിക്കുന്നതായി റിപ്പോർട്ട്. 2019-‘20 സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ യാത്രടിക്കറ്റ് ഇനത്തിൽ 155 കോടി രൂപയുടെയും ചരക്കുനീക്കത്തിൽ 3901 കോടിരൂപയുടെയും കുറവാണ് രേഖപ്പെടുത്തിയത്. 2019 ഏപ്രിൽമുതൽ ജൂൺവരെയുള്ള ആദ്യപാദത്തിൽ ടിക്കറ്റ് ഇനത്തിൽ 13,398.92 കോടി രൂപ ലഭിച്ചു. ജൂലായ്-സെപ്റ്റംബറിൽ ഇത് 13,243.81 കോടിയായി കുറഞ്ഞു. മുൻ വർഷത്തേതുമായി തട്ടിച്ചുനോക്കുമ്പോൾ ടിക്കറ്റ് ബുക്കിങ്ങിൽ 1.27 ശതമാനത്തിന്റെ ഇടിവുമുണ്ടായി. ചരക്കുനീക്കത്തിലൂടെ ആദ്യപാദത്തിൽ 29,066.92 കോടി രൂപ കിട്ടിയെങ്കിൽ രണ്ടാംപാദത്തിൽ ഇത് 25,165.13 കോടിയായി കുറഞ്ഞു.കൽക്കരിപ്പാടങ്ങളെ പ്രളയം ബാധിച്ചതും ഉരുക്ക്, സിമന്റ് വ്യവസായങ്ങളെ സാമ്പത്തികമാന്ദ്യം ബാധിച്ചതുമാണ് ചരക്കുനീക്കത്തിലൂടെയുള്ള വരുമാനം കുറയാൻ കാരണമെന്ന് അധികൃതർ കരുതുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/32Tt3KM
via IFTTT