Breaking

Wednesday, October 30, 2019

കളിക്കാരുടെ ആരോഗ്യം നോക്കൂ, മത്സരം മാറ്റൂ: ഗാംഗുലിയോട് പരിസ്ഥിതി പ്രവര്‍ത്തകര്‍

ന്യൂഡൽഹി:അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടക്കാനിരിക്കുന്ന ടി20 മത്സരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ. ബി.സി.സി.ഐ. അധ്യക്ഷൻ സൗരവ് ഗാംഗുലിയോട് തുറന്ന കത്തിലൂടെയാണ് ഇവർ ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഡെൽഹിയിലെ അന്തരീക്ഷ മലിനീകരണമാണ് മത്സരം മാറ്റുന്നതിന്ഇവർ ചൂണ്ടിക്കാട്ടിയ കാരണം. ഡൽഹിയിലെ ഇപ്പോഴത്തെ മോശപ്പെട്ട അന്തരീക്ഷത്തിൽ മൂന്നും നാലും മണിക്കൂർ കളിക്കുന്നത് ദീർഘകാലത്ത്കളിക്കാരുടെ ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് മത്സരങ്ങൾ ഡെൽഹിയിൽ നിന്ന് പുറത്തേയ്ക്ക് മാറ്റണം- ഇതാണ് അവരുടെആവശ്യം. പരിസ്ഥിതിക്കുവേണ്ടി പ്രവർത്തിക്കുന്ന കെയർ ഫോർ എയർ, മൈ റൈറ്റ് ബ്രീത്ത് തുടങ്ങിയ എൻ.ജി.ഒകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ജ്യോതി പാണ്ഡെ, രവീണ രാജ് കോലി എന്നിവരാണ് ഗാംഗുലിക്ക് തുറന്ന കത്തെഴുതിയത്. ഭാവിയിൽ മത്സരങ്ങളുടെ കാര്യം നിശ്ചയിക്കുമ്പോൾ അവ നടക്കുന്ന നഗരങ്ങളിലെയുംസ്റ്റേഡിയത്തിലെയും വായുവിന്റെ ഗുണനിലവാര സൂചിക കൂടി കണക്കിലെടുക്കണമെന്നും അവർ ഗാംഗുലിയോട് ആവശ്യപ്പെട്ടു. ശ്രീലങ്കൻ താരങ്ങൾ മാസ്ക്ക് ധരിച്ച് ഫീൽഡ് ചെയ്യുന്നു. ഫയൽ ചിത്രം കഴിഞ്ഞ കുറേ നാളായി രാജ്യതലസ്ഥാനത്തെ വായുമലിനീകരണം വലിയ ചർച്ചാവിഷയമാണ്. 2017 ഡിസംബറിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചതായി ശ്രീലങ്കൻ കളിക്കാർ പരാതിപ്പെട്ടിരുന്നു. കളിക്കാരിൽ പലരും അന്ന് മാസ്ക്ക് ധരിച്ച്ഫീൽഡ് ചെയ്തത് വലിയ ചർച്ചയായിരുന്നു. ഞായറാഴ്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ടി20 മത്സരം. രണ്ട് ടി20 മത്സരങ്ങും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. Content Highlights: Environmentalists Request Sourav Ganguly To ShiftIndia-BangladeshT20 From Delhi


from mathrubhumi.latestnews.rssfeed https://ift.tt/2WvfhvB
via IFTTT