Breaking

Tuesday, August 31, 2021

സി.പി.എം. നേതാവിന്റെ നാലരക്കോടി വായ്പ ഏറ്റെടുത്ത സംഭവം: സി.പി.എമ്മും സി.പി.ഐ.യും തമ്മിലിടയുന്നു

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ സി.പി.എം. നേതാവിന് കുടിശ്ശികയായ നാലരക്കോടിയുടെ വായ്പ മറ്റൊരു സഹകരണ ബാങ്ക് ഏറ്റെടുത്ത സംഭവത്തിൽ സി.പി.എം.-സി.പി.െഎ. പോര് തുടങ്ങി. വായ്പ ഏറ്റെടുത്ത ബാങ്കിലെ ഭരണസമിതിയംഗങ്ങൾ തമ്മിലാണ് അഭിപ്രായവ്യത്യാസം. 12 അംഗ എൽ.‍ഡി.എഫ്. ഭരണസമിതിയിൽ നാലുേപർ സി.പി.െഎ. അംഗങ്ങളാണ്. പ്രതിസന്ധി കാരണം എട്ടുമാസമായി വായ്പ കൊടുക്കാത്ത ബാങ്ക് എന്തടിസ്ഥാനത്തിലാണ് സി.പി.എം. നേതാവിൻറെ 4.5 കോടിയുടെ കടം ഏറ്റെടുത്തതെന്ന് വിശദീകരിക്കണമെന്ന് സി.പി.െഎ. അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനായി ഇവർ ഭരണസമിതിക്ക് കത്ത് നൽകിയിട്ടുണ്ട്.കരുവന്നൂർ ബാങ്കിൽ നിന്ന് ബിനാമി ഇടപാടിലൂടെയാണ് സി.പി.എം. േനതാവ് 4.5 കോടി വായ്പയെടുത്തത്. കാലങ്ങളായി ഇത് കുടിശ്ശികയാണ്. ഇൗ അവസരത്തിലാണ് നേതാവിനെ രക്ഷിക്കാനായി സമീപ പഞ്ചായത്തിലുള്ള ഒരു സഹകരണ ബാങ്ക് ഇൗ വായ്പ ഏറ്റെടുത്തത്. ഇൗ നീക്കത്തെ ഭരണസമിതിയിലെ സി.പി.െഎ. അംഗങ്ങൾ എതിർത്തിരുന്നു. എന്നാൽ ഇത് കാര്യമാക്കാതെ ഭൂരിപക്ഷ അനുമതിയോടെ വായ്പ ഏറ്റെടുക്കുകയായിരുന്നു. ഈ നേതാവിന് വായ്പ ഏറ്റെടുത്ത ബാങ്കിൽ 50 ലക്ഷത്തിന്റെ വായ്പാ കുടിശ്ശിക വേറെയുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സി.പി.െഎ. അംഗങ്ങൾ പ്രതിഷേധിക്കുന്നത്. നാലരക്കോടിയുടെ വായ്പയുണ്ടായിരുന്ന സി.പി.എം. നേതാവിന്റെ അടുത്ത ബന്ധു വായ്പ ഏറ്റെടുത്ത ബാങ്കിൽ ജോലിചെയ്യുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3yyhAiO
via IFTTT