Breaking

Sunday, October 27, 2019

എട്ടാം റാങ്കുകാരെ അട്ടിമറിച്ചു; ഇന്ത്യന്‍ ജോഡി ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

പാരിസ്: ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ഫൈനലിൽ. എട്ടാം റാങ്കുകാരായ ജപ്പാനീസ് ജോഡിയെ അട്ടിമറിച്ചാണ് ഇന്ത്യൻ കൂട്ടുകെട്ടിന്റെ കുതിപ്പ്. നേരിട്ടുള്ള ഗെയിമുകളിൽ വാട്നോബ-ഹിരോയൂക്കി ജോഡി പരാജയപ്പെട്ടു. ആദ്യ ഗെയിം അനായാസം വിജയിച്ചപ്പോൾ രണ്ടാം ഗെയിമിൽ കടുത്ത മത്സരം നടന്നു. 50 മിനിറ്റ് മത്സരം നീണ്ടുനിന്നു. സ്കോർ: 21-11, 25-23. നേരത്തെ പിവി സിന്ധുവും സൈന നേവാളും ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായിരുന്നു. കിദംബി ശ്രീകാന്ത് ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടു. Content Highlights: Chirag Shetty, Satwiksairaj Rankireddy enter French Open final


from mathrubhumi.latestnews.rssfeed https://ift.tt/2Jt4Nrs
via IFTTT