ചമ്രവട്ടം: ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മടങ്ങിയയാൾ അതേ സംഘത്തിലെ സുഹൃത്ത് ഓടിച്ച കാർ ഇടിച്ചുമരിച്ചു.ചമ്രവട്ടം തിരുത്തുമ്മൽ വളപ്പിൽ ഉണ്യാലന്റെ മകൻ മണികണ്ഠൻ (47) ആണ് മരിച്ചത്. കോൺക്രീറ്റ് പണിക്കാരനാണ്. ചമ്രവട്ടം പെരിന്തല്ലൂർ ആനയൊഴുക്കുപാലം-കാവഞ്ചേരി റോഡിൽ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച മണികണ്ഠൻ വീട്ടിലേക്ക് നടന്നുപോകുമ്പോൾ ഒപ്പം മദ്യപിച്ച സുഹൃത്തായ താജുദ്ദീൻ ഓടിച്ച കാർ മണികണ്ഠനെ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭയപ്പെട്ട താജുദ്ദീനും മറ്റൊരാളും രക്ഷപ്പെടുകയായിരുന്നുവെന്നും അതുവഴി വന്ന നാട്ടുകാരാണ് കാറിടിച്ച് ഗുരുതരാവസ്ഥയിൽകിടന്ന മണികണ്ഠനെ ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. മദ്യപിച്ച് അശ്രദ്ധയോടെ കാറോടിച്ച് അപകടമുണ്ടാക്കിയതിന് പെരിന്തല്ലൂരിലെ കൂരിയാട്ടിൽ താജുദ്ദീനെ (31) തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കേസ് അന്വേഷിക്കുന്ന തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PApPYW
via
IFTTT