Breaking

Saturday, October 26, 2019

മൂന്നാംനിലയില്‍നിന്ന് സഹപ്രവര്‍ത്തകനെ തള്ളിയിട്ടു

ചാലക്കുടി: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാർ തമ്മിൽ താമസസ്ഥലത്തുവച്ചുണ്ടായ തർക്കത്തെത്തുടർന്ന് ഒരാളെ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് തള്ളിയിട്ടു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാംനിലയിൽനിന്നു വീണ കൊടുങ്ങല്ലൂർ നാരായണമംഗലം കുന്നുപുറത്ത് ഇജാസി(28)നെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നടവത്തൂർ പുന്നാത്ത് ചെന്നാലിക്കൽ ശിവൻ (45), തിരുവനന്തപുരം പോത്തൻകോട് എടവിളാകം വിജയവിഹാറിൽ സജിത്ത് (37) എന്നിവരെയാണ് വെള്ളിയാഴ്ച എസ്.ഐ. ബി.കെ. അരുൺ അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകരായ മൂന്നുപേരും പരിയാരത്തെ സ്വകാര്യ ലോഡ്ജിലാണ് താമസിക്കുന്നത്. പരിക്കേറ്റ ഇജാസ് ലോഡ്ജിന്റെ മുകളിലെ നിലയിലും അറസ്റ്റിലായവർ താഴത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച താഴെയുള്ള മുറിയിലിരുന്ന് ഇജാസ് സിഗരറ്റ് വലിച്ചതിനെച്ചൊല്ലി വാക്തർക്കം നടന്നു. അതിനുശേഷം ഇജാസ് തന്റെ മുറിയിലേക്ക് പോയി. അവിടക്കേ് മറ്റു രണ്ടുപേരും കയറിച്ചെന്നു. ഇവർ മദ്യപിച്ചതായി പറയുന്നു. മുകളിലത്തെ മുറിയിൽ മൂന്നുപേരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഇതിനിടയിലാണ് ഇജാസിനെ തള്ളിയിട്ടത്. വീഴ്ചയിൽ ഇജാസിന്റെ അരയ്ക്ക് താഴെ തളർന്നു. നാട്ടുകാർ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു. അവിടെനിന്നാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.


from mathrubhumi.latestnews.rssfeed https://ift.tt/2BGlMCa
via IFTTT