Breaking

Wednesday, October 30, 2019

വെടിവെച്ച് കൊന്നാല്‍ മാവോയിസം ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം:അട്ടപ്പാടിയിൽ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി. വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണെന്ന് ബിനീഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാവോയിസ്റ്റുകൾ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിൻബലമുണ്ട്. തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവർ. സുരക്ഷിത സ്ഥാനങ്ങളിൽ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേർക്കുന്നു. കൊല്ലപ്പെട്ടവർക്ക് ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റ് മാവോയിസ്റ് ആശയങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നു ഉന്മൂലന സിദ്ധാന്തം എന്നതിൽ വിശ്വസിക്കുന്നുമില്ല അതോടൊപ്പം തന്നെ ചേർത്ത് പറയുന്നു മാവോയിസ്റ് ആശയങ്ങളിൽ വിശ്വസിക്കുന്നു എന്നത് ആ വ്യക്തിയെ ഇല്ലായ്മ ചെയ്യാനുള്ള ഒരു കാരണമല്ല. ജനാധിപത്യത്തിൽ വിശ്വസിക്കാത്തവർക്കുപോലും ജനാധിപത്യപരവും മനുഷ്യാവകാശപരവുമായ അവകാശങ്ങൾ ഉറപ്പു നൽകുന്ന ഭരണകൂട സംവിധാനമാണ് ജനാധിപത്യം. മാവോയിസ്റ്റുകൾ ഒരു ദിവസം പൊടുന്നനെ ഉടലെടുത്തതല്ല ;ആ ആശയത്തിന് നീണ്ട കാല കമ്മ്യൂണിസ്റ്റ് ചരിത്രത്തിന്റെ പിൻബലമുണ്ട്. അവരെ വെടിവെച്ച് കൊല്ലുന്നത് കൊണ്ട് മാവോയിസ്റ്റുകളും ആശയവും ഇല്ലാതാകും എന്ന് കരുതുന്നത് പരിഹാസ്യമാണ്. അതോടൊപ്പം തന്നെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ,ദേശദ്രോഹ തീവ്രവാദ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരെ നിയമത്തിന്റെ കൈകളിൽ ഏൽപ്പിക്കാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്. തോക്കിൻ കുഴലിലൂടെ വിപ്ലവം എന്ന ആ ആശയത്തെ കൊണ്ട് നടക്കുന്നവർ. സുരക്ഷിത സ്ഥാനങ്ങളിൽ ചേക്കേറുന്ന ദേശാടന പക്ഷികളെ പോലെ ആവരുത് എന്ന് കൂടി ചേർക്കുന്നു. കൊല്ലപ്പെട്ടവർക്ക് ഒരു പിടി രക്തപുഷ്പങ്ങൾ Content Highlights: Criticizes police action


from mathrubhumi.latestnews.rssfeed https://ift.tt/2ov9WIf
via IFTTT