Breaking

Wednesday, October 30, 2019

സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം; നിയമവിദ്യാര്‍ഥിനി ആശുപത്രിയില്‍

തൃശ്ശൂർ: സീനിയർ ആൺകുട്ടികളുടെ മർദനമേറ്റ ഒന്നാം വർഷ നിയമവിദ്യാർഥിനി ആശുപത്രിയിൽ. പൊയ്യ എ.െഎ.എം. ലോ കോളേജിലാണ് സംഭവം. മൂന്നാം വർഷം പഠിക്കുന്ന ആൺകുട്ടികളിൽ ചിലരാണ് വിദ്യാർഥിനിയെ മർദിച്ചത്. മുഖത്ത് അടിക്കുകയും കഴുത്തിൽ പിടിച്ച് െഞക്കി പൊക്കുകയും വയറിന് ചവിട്ടുകയും ചെയ്തെന്നു കാണിച്ച് വിദ്യാർഥിനി പ്രിൻസിപ്പലിന് രേഖാമൂലം പരാതി നൽകി. ഇത് പോലീസിന് കൈമാറി. കൂടാതെ മകളെ മുതിർന്ന വിദ്യാർഥികൾ റാഗ് ചെയ്െതന്നു കാണിച്ച് പെൺകുട്ടിയുടെ അമ്മയും മാള പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിദ്യാർഥിനിയിൽനിന്ന് മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, റാഗിങ്ങിന്റെ കാര്യം കാണിക്കാതെയാണ് കേസെടുത്തിരിക്കുന്നതെന്നും സംഭവം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദം ചെലുത്തുകയാണെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ തേടിയ വിദ്യാർഥിനി വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ സഹകരണ ആശുപത്രിയിലാണിപ്പോൾ. സംഭവത്തിൽ ഏഴ് എസ്.എഫ്.ഐ. പ്രവർത്തകരുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു. പെൺകുട്ടികളോട് അതിക്രമം കാണിക്കൽ, അപകീർത്തിയും മാനഹാനിയും ഉണ്ടാകുന്നതരത്തിൽ സംസാരിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് എസ്.ഐ.എൻ.വി. ദാസൻ അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. േലാ കോളേജിലെ കെ.എസ്.യു.യൂണിറ്റ് വൈസ് പ്രസിഡൻറാണ് മർദനമേറ്റ പെൺകുട്ടി. അതേസമയം കോളേജിലെ നാലാം വർഷ വിദ്യാർഥിനിയുടെ പരാതിയിൽ നാല് കെ.എസ്.യു. പ്രവർത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്. റാഗിങ്ങിന് ഇരയായെന്ന് പറയുന്ന വിദ്യാർഥിനിയെ ഒരാഴ്ച മുമ്പ് മുതിർന്ന ചില ആൺകുട്ടികൾ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുണ്ടായിരുന്നു. ഇത് പ്രിൻസിപ്പലിന്റെയും വിദ്യാർഥിനിയുടെ മാതാപിതാക്കളുടെയും മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കി. ഇൗ സംഭവത്തിന്റെ പകയെന്നോണമാണ് ക്രൂരമായി റാഗ് ചെയ്തതെന്നാണ് പോലീസിലും പ്രിൻസിപ്പലിനും പരാതി നൽകിയിട്ടുള്ളത്. ഇത് തടയാൻ സഹപാഠികൾ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായതെന്നും പറയുന്നു. റാഗിങ്ങിൽ പ്രതിേഷധം: തൃശ്ശൂർ പൊയ്യ എ.െഎ.എം. ലോ കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനിയെ മൂന്നാം വർഷ ആൺകുട്ടികളിൽ ചിലർ ക്രൂരമായി റാഗ് ചെയ്തതിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. ജില്ലാവ്യാപകമായി ബുധനാഴ്ച പഠിപ്പ് മുടക്കും. വിദ്യാർഥിമാർച്ചുകളും പ്രതിഷേധ സദസ്സുകളും സംഘടിപ്പിക്കുമെന്ന് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീലാൽ ശ്രീധർ, ജില്ലാ വൈസ് പ്രസിഡന്റ് നിഖിൽ ജോൺ എന്നിവർ അറിയിച്ചു. വിദ്യാർഥിനിയെ റാഗ് ചെയ്യുകയും പരസ്യമായി മർദിക്കുകയും ചെയ്ത എസ്.എഫ്.െഎ. പ്രവർത്തകർക്കു നേരെ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/34cr7xh
via IFTTT