Breaking

Sunday, October 27, 2019

ഷാക്കിബിനെതിരേ നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്; ഭാവി അനിശ്ചിതത്വത്തില്‍

ധാക്ക: കരാർ ലംഘിച്ചതിന് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസനെതിരേ കടുത്ത നടപടിയെടുക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. പ്രാദേശിക ടെലികോം കമ്പനിയായ ഗ്രാമീൺഫോണിന്റെ ബ്രാൻഡ് അംബാസഡറായി ഷാക്കിബ് ഏതാനും ദിവസംമുമ്പ് ചുമതലയേറ്റിരുന്നു. എന്നാൽ, ബോർഡുമായുള്ള കരാർപ്രകാരം കളിക്കാർ ടെലികോം കമ്പനികളിൽ ചേരാൻ പാടില്ല. കരാർ ലംഘിച്ചെന്ന് തെളിഞ്ഞാൽ ഷാക്കിബ് കർശന നടപടി നേരിടേണ്ടിവരുമെന്ന് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൾ ഹസൻ വ്യക്തമാക്കി. ഇതോടെ, ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഷാക്കിബിന്റെ ഭാവി അനിശ്ചിതത്വത്തിലായി. അടുത്തിടെ ബംഗ്ലാദേശ് ക്രിക്കറ്റർമാരുടെ ഒരു സമരത്തിന് ഷാകിബ് നേതൃത്വം നൽകിയിരുന്നു. പ്രതിഫലം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആവശ്യപ്പെട്ട് നടന്ന സമരം വിജയിച്ചു. അതിനുപിന്നാലെയാണ് കരാർലംഘനത്തിന് ഷാക്കിബ് നടപടി നേരിടുന്നത്. Content Highlights: Bangladesh Cricket Board To Sue Captain Shakib Al Hasan


from mathrubhumi.latestnews.rssfeed https://ift.tt/2pTkj8Y
via IFTTT