മുംബൈ: വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 40,000 കടന്നു. ജൂലായ്ക്കുശേഷം ഇതാദ്യമായാണ് സെൻസെക്സ് ഈ നേട്ടം വീണ്ടുംസ്വന്തമാക്കുന്നത്. സെൻസെക്സ് 268 പോയന്റ് നേട്ടത്തിൽ 40,100ലാണ് തുടക്ക വ്യാപാരത്തിലെത്തിയത്. നിഫ്റ്റിയാകട്ടെ 11,883പോയന്റും കടന്നു. പിന്നീട് സെൻസെക്സ് 39,968ലേയ്ക്ക് താഴ്ന്നു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക0.52 ശതമാനവും സ്മോൾക്യോപ് സൂചിക 0.36 ശമതാനവും നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ 0.5ശതമാനത്തോളം നേട്ടമുണ്ടാക്കി. ഭാരതി എയർടെൽ, യെസ് ബാങ്ക്, ഇൻഫോസിസ്, ഐടിസി, എൽആന്റ്ടി, എസ്ബിഐ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ടിസിഎസ്, മാരുതി, റിലയൻസ്, പവർഗ്രിഡ്, എൻടിപിസി, ടാറ്റ സ്റ്റീൽ, എംആന്റ്എം, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. The Sensex crossed the 40,000 mark immediately after trading
from mathrubhumi.latestnews.rssfeed https://ift.tt/2WzwO65
via
IFTTT