Breaking

Tuesday, October 29, 2019

നികുതി പിരിക്കുക തന്നെ ചെയ്യുമെന്ന് മേയർ, കൊച്ചി കോർപ്പറേഷനെന്താ കൊമ്പുണ്ടോയെന്ന് ബ്ലാസ്റ്റേഴ്സ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്ക് വിനോദനികുതി ഏർപ്പെടുത്താനുള്ള നീക്കത്തിൽ കോർപ്പറേഷനും കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ്ബും നേർക്കുനേർ. വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നിസ്സഹകരണം കാരണം കൊച്ചി വിടേണ്ടിവരുമെന്ന് ടീം സൂചന നൽകിയത് 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഇടപെട്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചന. നികുതി പിരിക്കേണ്ടത് കോർപ്പറേഷന്റെ ഉത്തരവാദിത്വമാണെന്നും അതിൽനിന്ന് പിന്നോട്ടു പോകില്ലെന്നും മേയർ സൗമിനി ജയിൻ. സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നതിന് ഏതെല്ലാം നികുതികൾ അടയ്ക്കേണ്ടതുണ്ടോ അതെല്ലാം ബ്ലാസ്റ്റേഴ്സിനും ബാധകമാണെന്ന് മേയർ വ്യക്തമാക്കി. എന്നാൽ ഇന്ത്യയിലെ മറ്റ് സ്റ്റേഡിയങ്ങളിൽ ഇല്ലാത്ത വിനോദ നികുതി കൊച്ചിയിൽമാത്രം ഇപ്പോൾ നടപ്പാക്കുമെന്ന് പറയുന്നത് എന്തു കൊണ്ടാണെന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതരുടെ ചോദ്യം. നികുതി അടിച്ചേൽപ്പിക്കുന്നത് ഫുട്ബോൾ ആരാധകരോടുള്ള വെല്ലുവിളിയാണെന്നും അവർ പറയുന്നു. വിനോദനികുതികൂടി വരുമ്പോൾ ടിക്കറ്റ് വില വർധിപ്പിക്കേണ്ടി വരും. Read More:മടുത്തു... ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കും മേയർ കനത്തതുക സംഭാവന ആവശ്യപ്പെട്ടതായി ടീം മാനേജ്മെന്റിലെ ഒരാൾ കുറ്റപ്പെടുത്തി. എന്നാൽ തന്റെ സി.എസ്.ആർ. ഫണ്ടിലേക്കാണ് പണം ചോദിച്ചതെന്ന് മേയർ പറഞ്ഞു. അർബുദ-വൃക്ക രോഗികളെ സഹായിക്കാനുള്ള ഫണ്ടിൽ പണമടയ്ക്കാനാണ് പണം ചോദിച്ചത്. എന്നാൽ പണം നൽകാൻ തയ്യാറാകാതെവന്നപ്പോഴാണ് വിനോദ നികുതി ഏർപ്പെടുത്തുമെന്ന് മേയർ പറയുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ആരോപിക്കുന്നു. ഓരോ തടസ്സവും സർക്കാരിന്റെ മുന്നിലെത്തിച്ചാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നത്. അധികകാലം ഇങ്ങനെ തുടരാൻ കഴിയില്ലെന്ന് അവർ പറയുന്നു. അനുകൂല സാഹചര്യമുണ്ടായില്ലെങ്കിൽ അടുത്ത സീസണിൽ അവർ കൊച്ചി വിട്ടാൽ അദ്ഭുതപ്പെടാനില്ല. ഇതേ നിലവാരമുള്ള സ്റ്റേഡിയം കേരളത്തിൽ വേറെയുള്ളത് കാര്യവട്ടത്താണ്. വടക്കൻ കേരളത്തിലാണ് കൂടുതൽ ഫുട്ബോൾ ആരാധകരുള്ളത്. അവിടേക്ക് മാറ്റാനുള്ള ഏക തടസ്സം ആവശ്യമായ സൗകര്യങ്ങളില്ലാത്തതാണ്. കൊച്ചി സ്റ്റേഡിയത്തിൽ ക്രിക്കറ്റും നടത്തുന്നതിന് ജി.സി.ഡി.എയ്ക്ക് തടസ്സമൊന്നുമില്ലെന്ന് ചെയർമാൻ വി. സലീം വ്യക്തമാക്കിയിട്ടുണ്ട്. കെ.സി.എ.യും ബ്ലാസ്റ്റേഴ്സും തമ്മിൽ ധാരണയിലെത്തിയാൽമാത്രം മതി. ഏകദേശ കണക്ക് ഇങ്ങനെ: സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.-1600 (മൂല്യം 20 ലക്ഷം) പോലീസ്-600 (ഏഴ് ലക്ഷം) കോർപ്പറേഷൻ-300 (മൂന്നര ലക്ഷം) കേരള ഫുട്ബോൾ അസോസിയേഷൻ-1500 (10 ലക്ഷം) പാസാകണമെങ്കിൽ പാസ് വേണം പാസിനായുള്ള മുറവിളികളാണ് ടീമിന് തലവേദനയായ മറ്റൊരു കാര്യം. കൊടുക്കുന്നതിനപ്പുറം പിടിച്ചുവാങ്ങുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. സ്റ്റേഡിയത്തിലെ അമ്പതിനായിരം സീറ്റിൽ നാലിലൊന്നും കോംപ്ലിമെന്ററി. കൊടുത്തില്ലെങ്കിൽ പ്രതികാര നടപടി ഉണ്ടാകും. വി.വി.ഐ.പി., വി.ഐ.പി. ഉൾപ്പടെയുള്ള വിവിധ ക്ലാസുകളിലെ ടിക്കറ്റുകളാണ് ഇങ്ങനെ നൽകുന്നത്. ഇതിനു പുറമേയാണ് വിവിധ വകുപ്പുകൾക്കും മാധ്യമങ്ങൾക്കുമുള്ള പാസ്. എന്നാൽ പാസുകൾ ചോദിച്ചുവാങ്ങാറില്ലെന്നാണ് ആരോപണം നേരിടുന്ന എല്ലാവരും പറയുന്നത്. തരുന്നത് വാങ്ങുന്നെന്നാണ് അവരുടെ നിലപാട്. Content Highlights:Kerala Blasters,Kochi Corporation, ISL, Football, Soccer


from mathrubhumi.latestnews.rssfeed https://ift.tt/3379NJO
via IFTTT