Breaking

Sunday, October 27, 2019

കൽക്കുരിശിനെ സാക്ഷിയാക്കി കണ്ണീരോടെ പടിയിറക്കം

പൊട്ടിക്കരയുന്ന മുൻ പള്ളി വികാരി എൽദോസ് നീലനാൽ. വിശ്വാസിയെ ആശ്വസിപ്പിക്കുന്നതിനിടെയാണ് അദ്ദേഹം കണ്ണീരണിഞ്ഞത്.| ഫോട്ടോ: പി.പി. ബിനോജ്. തൊടുപുഴ: ' ഒരുവൈദികൻ മരിച്ചുകഴിയുമ്പോഴാണ് ബലിപീഠത്തോടെ യാത്ര പറഞ്ഞുപോകുന്നത്. പക്ഷെ, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇവിടെ അത് വേണ്ടിവന്നു. ആർക്കും ഈ ദുരവസ്ഥയുണ്ടാകരുതെന്ന് പ്രാർഥിക്കാനെ കഴിയുന്നുള്ളൂ'. വർഷങ്ങളായി തങ്ങൾ ആരാധന നടത്തിവന്നിരുന്ന പന്നൂർ സെന്റ് ജോൺസ് പള്ളിയിൽനിന്ന് പടിയിറങ്ങുന്നതിനുമുമ്പേ ഇടവകയുടെ മുൻ വികാരി ഫാ. എൽദോസ് നീലനാൽ യാക്കോബായവിശ്വാസികളോടായി പറഞ്ഞ വാക്കുകളാണിത്. പറഞ്ഞ് മുഴവിക്കുന്നതിന് മുമ്പേ ഫാ. എൽദോസിന്റെ മിഴികൾ ഈറഞ്ഞണിഞ്ഞു. ഇതുകണ്ട് കുരിശിന് താഴെ ഒത്തുക്കൂടിനിന്നിരുന്ന വിശ്വാസികൾ വാവിട്ട് കരഞ്ഞു. 20-ൽ താഴെ വീട്ടുകാർക്ക് വേണ്ടിയാണ് 300-ലേറെ കുടുംബങ്ങളെ തെരുവിലേക്കിറക്കുന്നത്. ഇത്രയും വിശ്വാസികൾ അനാഥരായി മാറിയിരിക്കുകയാണ്. ഇനി തെരുവിൽ കുർബാന അർപ്പിക്കുക മാത്രമാണ് പോംവഴി. വിശ്വാസികൾ ഒഴുക്കുന്ന കണ്ണീരിന് സത്യമുണ്ടെന്നും തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളും തങ്ങളുടെ പൂർവികരും മാമോദീസ കൈകൊണ്ട പള്ളി, ഞായറാഴ്ചകളിൽ പതിവുതെറ്റാതെ കുർബ്ബാന കൈകൊണ്ട, അമ്പതുനോമ്പ് കാലത്ത് കോടമഞ്ഞിനെ വകവെയ്ക്കാതെ പെസഹായ്ക്കും ഉയിർപ്പ് പെരുന്നാളിനും പതിവുതെറ്റാതെ ആരാധനയ്ക്ക് ഒത്തുക്കൂടിയ ദേവാലയത്തിൽ തങ്ങൾക്കിനി ഇരിപ്പിടമില്ലെന്നറിഞ്ഞ വിശ്വാസികൾ വാവിട്ടുകരഞ്ഞു. യാക്കോബായ സഭയെ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുതെന്ന് ഇടവക വികാരി ഫാ.ബേസിൽ രാജു ഞാനാമറ്റത്തിൽ പറഞ്ഞു. സമാധാനപരമായി ഇരുവിഭാഗവും ആരാധന നടത്തിയ പള്ളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധിയെ തുടർന്ന് പള്ളിയിൽ പ്രവേശിച്ച ഓർത്തഡോക്സ് വിഭാഗം ഫാ. പൗലോസ് തളിയച്ചിറയുടെ നേതൃത്വത്തിൽ പ്രാർഥന നടത്തി. ഞായറാഴ്ച ഇവർ കുർബാന അർപ്പിക്കും. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. content highlights:pannoor st johns jacobite church


from mathrubhumi.latestnews.rssfeed https://ift.tt/332ACyM
via IFTTT