Breaking

Wednesday, October 30, 2019

കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങൾക്ക് നേരെ മിസൈൽ തൊടുത്തുവിടുമെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ്: കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണക്കുന്ന ഏത് രാജ്യത്തേയും ശത്രുവായി കണക്കാക്കുമെന്നും അവർക്കു നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാക് മന്ത്രി. കശ്മീർ, ​ഗിൽ​ഗിത് ബാൾടിസ്താൻ വകുപ്പു മന്ത്രിയായ അലി അമിൻ ​ഗന്ദാപുരാണ് വിവാദമായ പ്രസ്താവന നടത്തിയത്. പ്രകോപനപരമായ പ്രസ്താവനയുടെ വീഡിയോ ദൃശ്യങ്ങൾ പാകിസ്താൻ മാധ്യമപ്രവർത്തക ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. കശ്മീർ പ്രശ്നത്തിൽ സംഘർഷം വളരുകയാണെങ്കിൽ ഇന്ത്യയുമായി യുദ്ധം തുടങ്ങാൻ പാകിസ്താൻ നിർബന്ധിതരാകും. പാകിസ്താനെ പിന്തുണക്കാതിരിക്കുകയും ഇന്ത്യക്ക് പിന്തുണ നൽകുകയും ചെയ്യുന്ന രാജ്യങ്ങളെ ഞങ്ങൾ ശത്രുക്കളായി കണക്കാക്കും. ഇന്ത്യക്കെതിരെയും പിന്തുണക്കുന്ന രാജ്യങ്ങൾക്കെതിരേയും ഞങ്ങൾ മിസൈൽ തൊടുത്തുവിടും- മന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞതിന് പിന്നാലെ പാകിസ്താൻ ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണങ്ങൾ ഏകപക്ഷീയമായി പിൻവലിച്ചിരുന്നു. കശ്മീർ വിഷയം ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിന് സാർക്ക്, അറബ് രാജ്യങ്ങളുടെയുൾപ്പെടെ പിന്തുണയും ലഭിച്ചു. കശ്മീർ വിഷയത്തിൽ ആ​ഗോള തലത്തിൽ പാകിസ്താൻ തിരിച്ചടി നേരിടുന്ന സന്ദർഭത്തിൽ കൂടിയാണ് പാക് മന്ത്രിയുടെ വിവാദ പ്രസ്താവന പുറത്തുവരുന്നത്. Content highlights:Countries Supporting India On Kashmir issue Will Be Hit By Missile says Pak Minister


from mathrubhumi.latestnews.rssfeed https://ift.tt/2qVWy0C
via IFTTT