കോട്ടയം: സംസ്ഥാന ജൂനിയർ സ്കൂൾ കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണതിനെ തുടർന്നുണ്ടായ അഫീലിന്റെ മരണത്തിൽ അന്വേഷണം ഇഴയുന്നതായി മാതാപിതാക്കളുടെ പരാതി. സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികളുണ്ടായില്ലെന്നും കേസിൽ നിന്ന് രക്ഷ നേടുന്നതിനായി സംഘാടകർ വ്യാജരേഖകൾ ഉണ്ടാക്കുന്നതായും അഫീലിന്റെ മാതാപിതാക്കളായ ജോൺസണും ഡാർളിയും ആരോപണമുയർത്തി. അഫീലിന്റെ മരണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഗുരുതര ആരോപണങ്ങളുമായി മാതാപിതാക്കൾ രംഗത്തെത്തിയത്. സംഘാടകർക്ക് വീഴ്ച പറ്റിയെന്ന് വിവിധ അന്വേഷണസമിതികൾ കണ്ടെത്തിയെങ്കിലും വീഴ്ചയില്ലെന്ന് സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും അഫീലിന്റെ മാതാപിതാക്കൾ ആരോപിച്ചു. സ്കൂളിൽ നിന്ന് വിദ്യാർഥികളെ വൊളന്റിയർമാരായി അയച്ചിരുന്നില്ല എന്നഅധികൃതരുടെ വാദവും തെറ്റാണെന്ന് ഇവർ പറഞ്ഞു. അഫീലിന്റെ ഫോൺവിളിയുടെ വിവരങ്ങൾ നീക്കം ചെയ്തതിൽ ദുരൂഹതയുണ്ടെന്നും ഇവർ ആരോപിച്ചു. അഫീലിന്റെ ഫോൺ ഇപ്പോൾ പോലീസ് സ്റ്റേഷനിലാണ്. അഫീൽ ഫോൺ പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരുന്നു. ചില സുഹൃത്തുക്കൾക്ക് ഈ പാസ്വേഡ് അറിയാമായിരുന്നു. ലോക്ക് തുറക്കുന്നതിന് പോലീസ് വിളിച്ചുവരുത്തിയ സുഹൃത്തുക്കൾ ഫോൺ പരിശോധിച്ചപ്പോഴാണ് കോൾ വിവരങ്ങൾ ഡിലീറ്റ് ചെയ്തതായി ജോൺസണെ അറിയിച്ചത്. Content Highlights: Parents complain about enquiry on Apheels death
from mathrubhumi.latestnews.rssfeed https://ift.tt/368suyW
via
IFTTT