Breaking

Saturday, October 26, 2019

അറബിക്കടലിൽ ക്യാർ ചുഴലിക്കാറ്റ്: കേരളത്തിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായിമാറി. ക്യാർ എന്നുപേരിട്ട ഈ കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും അതിന്റെ സ്വാധീനം കാരണം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച അഞ്ചുജില്ലകളിൽ മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറ് ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ കൂറ്റൻ തിരമാലകൾക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ മുതൽ 24 മണിക്കൂർ മീൻപിടിത്തം വിലക്കിയിരുന്നു. മധ്യകിഴക്കൻ അറബിക്കടലിൽ 28 വരെയും മധ്യപടിഞ്ഞാറൻ അറബിക്കടലിൽ 28 മുതൽ 31 വരെയും പോകരുതെന്ന് മുന്നറിയിപ്പുണ്ട്. content highlights:kayar cyclone heavy rain kerala


from mathrubhumi.latestnews.rssfeed https://ift.tt/2qLBaeq
via IFTTT