Breaking

Saturday, October 26, 2019

തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയർപൊട്ടി വീണ് മരിച്ചു

രാമചന്ദ്ര മണിയാണി മുള്ളേരിയ: തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയർപൊട്ടി താഴെവീണയാളെ മരിച്ചനിലയിൽ കണ്ടെത്തി. കാറഡുക്ക കരിമ്പുവളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെമുതൽ കാണാത്തതിനാൽ നാട്ടുകാരും ബന്ധുക്കളും ഇയാൾക്കായി തിരച്ചിൽനടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. വീടിനുതാഴെയുള്ള കവുങ്ങിൻതോട്ടത്തോടുചേർന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളുണ്ട്. കമ്പുപൊട്ടി താഴെവീണ് പരിക്കേറ്റതാണെന്ന് സംശയിക്കുന്നു. ഭാര്യ: ചന്ദ്രാവതി. മക്കൾ: പ്രദീപ്, പ്രവീൺ, ബാലകൃഷ്ണൻ, സീത, ലക്ഷ്മി.


from mathrubhumi.latestnews.rssfeed https://ift.tt/2PlQVmG
via IFTTT