Breaking

Monday, October 28, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയില്‍

റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി സൗദി അറേബ്യയിലെത്തും. തലസ്ഥാനമായ റിയാദിൽ ചൊവ്വാഴ്ചമുതൽ നടക്കുന്ന വാർഷിക നിക്ഷേപകസംഗമത്തിൽ പങ്കെടുക്കാനാണ് മോദി എത്തുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തും. സൽമാൻ രാജകുമാരൻ ഇന്ത്യ സന്ദർശിച്ചതിനുപിന്നാലെയാണ് മോദി സൗദിയിലെത്തുന്നത്. ഇന്ത്യയിൽനിന്ന് നയതന്ത്രസംഘവും വ്യവസായപ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ (ഏകദേശം ഏഴുലക്ഷം കോടി രൂപ) നിക്ഷേപം നടത്താൻ നേരത്തേ സൗദി അറേബ്യ സന്നദ്ധത അറിയിച്ചിരുന്നു. സൗദിപങ്കാളിത്തത്തോടെ മഹാരാഷ്ട്രയിൽ എണ്ണശുദ്ധീകരണശാല നിർമിക്കുന്നുണ്ട്. ഇതിന്റെ ഔപചാരികാനുമതിക്കും തുടർനടപടികൾക്കും മോദിയുടെ സന്ദർശനവേളയിൽ അന്തിമരൂപമാകും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വിൽപ്പനശാലകൾ സൗദിയിൽ തുടങ്ങുന്നുണ്ട്. ഇതുസംബന്ധിച്ച കരാർ സന്ദർശനവേളയിൽ ഒപ്പിടും. ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ റുപേ കാർഡിന്റെ പ്രകാശനവും നരേന്ദ്ര മോദി നിർവഹിക്കും. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. നിക്ഷേപകസംഗമം വ്യാഴാഴ്ച സമാപിക്കും. content highlights:pm modi to visit saudi arabia


from mathrubhumi.latestnews.rssfeed https://ift.tt/2NfU6tj
via IFTTT