തിരുവനന്തപുരം:കരമനയില ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലും കൂടുതൽ വിശദമായ അന്വേഷണത്തിന് ആലോചന. കേസ് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ചേക്കും. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം ഡിസിപി ക്രൈം മുഹമ്മദ് ആരിഫാണ് ശുപാർശ നൽകിയത്. അന്വേഷണം കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെടുക്കും. മരണങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സാധാരണ മരണങ്ങൾ തന്നെയാണെന്നാണ് നിലവിലെ നിഗമനം. സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട്എന്തെല്ലാം കാര്യങ്ങൾനടന്നുവെന്നാണ് സംഘം അന്വേഷിച്ചുവരുന്നത്. തിരുവനന്തപുരം കരമന കുളത്തറ ഉമാമന്ദിരത്തിൽ (കൂടത്തിൽ) ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയബാലകൃഷ്ണൻനായർ, ജയപ്രകാശ് (ദേവു), ജയശ്രീ, ഗോപിനാഥൻനായരുടെ ജ്യേഷ്ഠൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻനായർ, ഗോപിനാഥൻനായരുടെ മറ്റൊരു സഹോദരനായ നാരായണൻനായരുടെ മകൻ ജയമാധവൻനായർ എന്നിവരുടെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളെത്തിയതോടെയാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. നിശ്ചിത ഇടവേളകളിലുള്ള മരണങ്ങളിൽ സംശയം ഉയർന്നതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കൂട്ടുകുടുംബമായിരുന്ന ഇവരുടെപേരിൽ നഗരത്തിലുള്ള 30 കോടിരൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ കുടുംബാംഗമല്ലാത്തയാൾക്ക് കൈമാറ്റം ചെയ്തിരുന്നു. കാലടിയിലെ 65 സെന്റ് സ്ഥലവും വീടുമാണ് കുടുംബസുഹൃത്ത് രവീന്ദ്രൻനായരുടെ പേരിൽ വിൽപ്പത്രം എഴുതി നൽകിയത്. വിൽപ്പത്രം തയ്യാറാക്കിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. കാലടി സ്വദേശി അനിൽകുമാർ നൽകിയ പരാതിയിലാണ് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരി വീണ്ടും പരാതി നൽകിയത്. ഒന്നിൽമാത്രമാണ് പോസ്റ്റുമോർട്ടം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള ജയമാധവൻനായരാണ് അവസാനം മരിച്ചത്. ഗോപിനാഥൻ നായരുടെയും ഭാര്യയുടെയും മരണശേഷം സുഹൃത്ത് രവീന്ദ്രൻ നായരാണ് വീട്ടിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. അവസാന അവകാശിയായ ജയമാധവൻനായരെ മരിച്ച നിലയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അബോധാവസ്ഥയിലായ കാര്യം അയൽവാസികളെ അറിയിച്ചിരുന്നില്ല. അകലെ താമസിക്കുന്ന വീട്ടുജോലിക്കാരി ലീലയെ വിളിച്ചുവരുത്തുകയായിരുന്നെന്ന് പരാതിക്കാരിയായ പ്രസന്നകുമാരി പറഞ്ഞു. മരണത്തിൽ കരമന പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിരുന്നു. ഡോക്ടർ പോസ്റ്റുമോർട്ടത്തിനും ആന്തരാവയവങ്ങളുടെ പരിശോധനയ്ക്കും നിർദേശിച്ചു. 2017-ൽ നടന്ന ഈ കേസിൽ പരിശോധനഫലം കിട്ടിയിട്ടില്ല. ജയപ്രകാശിന്റെയും ജയമാധവൻനായരുടെയും മരണങ്ങളിലാണ് സംശയമുള്ളതെന്നും പ്രസന്നകുമാരി പറയുന്നു.എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കുടുംബസുഹൃത്തായ രവീന്ദ്രൻനായർ പറഞ്ഞു. ജയമാധവൻനായർ സ്വത്ത് നൽകിയത് സ്നേഹബന്ധത്തിന്റെ പുറത്താണെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹതയെന്ന് ബെഹ്റ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ജയമാധവൻനായരുടെ മരണത്തിലും വിൽപ്പത്രം തയ്യാറാക്കിയതിലും തുടരന്വേഷണം വേണമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അസി. കമ്മിഷണറുടെ റിപ്പോർട്ട്. സിവിൽകേസിന് പിന്നിലും ഗൂഢാലോചനയുള്ളതായും വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, സാക്ഷികളെ ഭീഷണിപ്പെടുത്തൽ എന്നിവയിൽ കേസെടുത്ത് വിശദാന്വേഷണത്തിനാണ് ശുപാർശ. content highlights:mysterious death of seven people in thiruvananthapuram karamana, Investigation continues
from mathrubhumi.latestnews.rssfeed https://ift.tt/32QedF1
via
IFTTT