കൊച്ചി: ചൊവ്വാഴ്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പണിമുടക്ക്. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികളിൽ പ്രതിഷേധിച്ചാണ് കടയടപ്പ് സമരം. 2011 മുതലുള്ള വാറ്റ് തീർപ്പാക്കിയ കണക്കുകൾക്ക് ലക്ഷങ്ങൾ പിഴചുമത്തിയുള്ള നോട്ടീസ് പിൻവലിക്കുക, പ്രളയസെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി ഉന്നയിക്കുന്നത്. എറണാകുളത്ത് ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. കേരള മർച്ചന്റ്സ് ചേംബർ ഓഫ് കൊമേഴ്സ്, കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ, മേത്തർ ബസാർ അസോസിയേഷൻ, ജനറൽ മർച്ചന്റ്സ് അസോസിയേഷൻ, മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, ടെക്സ്റ്റൈൽ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ, കാർ അക്സസറീസ് ഡീലേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ, കേരള ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ, കേരള ജൂവലേഴ്സ് ഫെഡറേഷൻ തുടങ്ങി ഇരുപതോളം സംഘടനകൾ പണിമുടക്കും. ഔഷധവ്യാപാരികൾ പിന്മാറി ചൊവ്വാഴ്ച നടത്താനിരുന്ന സമരത്തിൽനിന്ന് ഔഷധ വ്യാപാരികൾ പിന്മാറിയതായി ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ അറിയിച്ചു. ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് പിന്മാറ്റം. Content Highlights:Merchant strike today
from mathrubhumi.latestnews.rssfeed https://ift.tt/2NlwT91
via
IFTTT