Breaking

Monday, October 28, 2019

അപകടത്തിൽപ്പെട്ട കോപ്റ്റർ ‘പൊക്കിയെടുത്ത്’ വ്യോമസേന പറന്നു

ന്യൂഡൽഹി: കേദാർനാഥിൽ അടിയന്തരമായി ഇറക്കുന്നതിനിടെ കേടുപാടുസംഭവിച്ച സ്വകാര്യ ഹെലികോപ്റ്റർ ഞായറാഴ്ച വ്യോമസേനയുടെ കോപ്റ്ററുകൾ ഉപയോഗിച്ച് നീക്കി. കേദാർനാഥിൽനിന്ന് റോഡുമാർഗം ഇവ മാറ്റാനാവാത്തതിനാലാണ് സ്വകാര്യ കമ്പനിയായ യു.ടി. എയർ പ്രൈവറ്റ് ലിമിറ്റഡ് വ്യോമസേനയുടെ സഹായം തേടിയത്. കേദാർനാഥ് ക്ഷേത്രത്തിനുസമീപം സെപ്റ്റംബർ 23-നാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. ആറു തീർഥാടകരുമായി പറന്നുപൊങ്ങിയ ഹെലികോപ്റ്ററിന് 11,500 അടി ഉയരത്തിൽവെച്ച് സാങ്കേതികത്തകരാറുണ്ടാവുകയായിരുന്നു. തുടർന്ന് പൈലറ്റ് ഹെലിപ്പാഡിൽ അടിയന്തരമായി തിരിച്ചിറക്കി. ഹെലികോപ്റ്റർ അതിവേഗം താഴേക്കു പതിച്ചതോടെ ഇതിന്റെ പിന്നിലെ ചിറകും പങ്കകളും മണ്ണിൽപ്പുതഞ്ഞു. യാത്രക്കാർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ട് എം.ഐ.-17 ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് ശനിയാഴ്ച രാവിലെ വ്യോമസേന ദൗത്യം നടത്തിയത്. ഒരു ഹെലികോപ്റ്റർ കേടായ ഹെലികോപ്റ്ററിനെ കൊളുത്തിയെടുത്ത് കൊണ്ടുപോകാനും മറ്റൊന്ന് അതിനുള്ള സാങ്കേതിക സംവിധാനങ്ങളും ആളുകളെയും എത്തിക്കാനുമാണ് ഉപയോഗിച്ചത്. content highlights:helicopters of Indian Air Force evacuated a crashed aircraft


from mathrubhumi.latestnews.rssfeed https://ift.tt/2NhFwBv
via IFTTT