ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കുട്ടി കിണറ്റിൽ വീണിട്ട് 36 മണിക്കൂർ പിന്നിട്ടു. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് നാടുകാട്ടുപ്പട്ടി പ്രദേശവാസിയായ ബ്രിട്ടോയുടെ മകൻ സുജിത്ത് കുഴൽക്കിണറിൽ വീണത്. ഇന്നലെ രാത്രിയോടെ ഈ കുഴി നിർമിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ നിർമാണത്തിന് ആവശ്യമായ യന്ത്രസാമഗ്രികൾ എത്താൻ വൈകിയതോടെ ഞായറാഴ്ച പുലർച്ചയോടെ തുടങ്ങിയിട്ടേയുള്ളു. എൺപതടിയോളം താഴ്ചയിൽ സമാന്തരമായി കുഴിനിർമിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. ഒ.എൻ.ജി.സി കുഴികളെടുക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ് സമാന്തരമായി കുഴി കുഴിക്കാൻ ഉപയോഗിക്കുന്നത്. ഒരാൾക്ക് താഴെയിറങ്ങി കുഞ്ഞിനെ എടുത്ത് മുകളിലേക്ക് കയറിവരാൻ പാകത്തിലുള്ള കുഴിയാണ് നിർമിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെ കുഞ്ഞിനെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് സൂചന. ആദ്യം 26 അടി താഴ്ചയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ കൂടുതൽ താഴ്ചയിലേക്ക് പോവുകയായിരുന്നു. content highlights:two year old boy falls into borewell, rescue opearation continues in thiruchirappally tamilnadu
from mathrubhumi.latestnews.rssfeed https://ift.tt/2PkZIoM
via
IFTTT