Breaking

Tuesday, October 29, 2019

ബയോഗ്യാസ് പ്ലാന്റിലിറങ്ങിയ മൂന്നുപേർ ശ്വാസംമുട്ടി മരിച്ചു

എടവണ്ണ: ബയോഗ്യാസ് പ്ലാന്റ് നന്നാക്കാനിറങ്ങിയ തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ രണ്ടുപേരും ശ്വാസംമുട്ടി മരിച്ചു. പോത്തുകല്ല് ആനക്കല്ല് കാരശ്ശേരിൽ വിനോദ് (38), ചുങ്കത്തറ പുലിമുണ്ട മാമൂട്ടിൽ ജോമോൻ (36), ബിഹാർ ജഗദീഷ്പുർ ദാലിയ ബനിയരാജിലെ അജയ് കുമാർ (24) എന്നിവരാണ് മരിച്ചത്. എടവണ്ണ പത്തപ്പിരിയം വലിയതൊടിയിലെ സ്വകാര്യ റബ്ബർ ഉത്പാദക സംഘത്തിന്റെ പ്ലാന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടം. തൊഴിലാളികൾക്ക് പാചകാവശ്യത്തിനായി മൂന്നരമാസം മുമ്പ് നിർമിച്ചതാണ് പ്ലാന്റ്. ഒരുമാസത്തോളമായി ഇത് പ്രവർത്തനക്ഷമമായിരുന്നില്ലെന്ന് പറയുന്നു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ജോമോനും വിനോദും പ്ലാന്റ് നന്നാക്കാനെത്തിയത്. സംഭരണിയിലെ വെള്ളം പുറത്തേക്ക് കളഞ്ഞശേഷം വിനോദ് കുഴിയിലിറങ്ങി. കുഴിക്കുമീതെയുള്ള പുറംചട്ടയുടെ ഒരുവശം തുറന്ന് കോണി ഉപയോഗിച്ചാണിറങ്ങിയത്. ശ്വാസതടസ്സം കാരണം തളർന്ന വിനോദിനെ രക്ഷിക്കാൻ ജോമോനും ഇറങ്ങി. ജോമോനും പെട്ടതോടെ അജയ് കുമാറും കുഴിയിലിറങ്ങി രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. മൂവരും പ്ലാന്റിനകത്ത് കുടുങ്ങി. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ പനനിലത്ത് ഷുക്കൂർ ശ്വാസം മുട്ടിയതോടെ തിരിച്ചുകയറി. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ജോമോനും അജയ് കുമാറും വഴിമധ്യേമരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വിനോദിനെയും രക്ഷിക്കാനായില്ല. വിനോദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. ജോമോന്റെയും അജയ് കുമാറിന്റെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലും. ജോമോന്റെ ഭാര്യ: ജിജി, മക്കൾ: ഡിയോൺ, ലിയോൺ. Content Highlights:Three dead at Biogas plant in Malapuram Edavanna


from mathrubhumi.latestnews.rssfeed https://ift.tt/2NlIVzm
via IFTTT