Breaking

Monday, October 28, 2019

വ്യോമപാത നിഷേധിച്ച സംഭവം: പാകിസ്താനെതിരേ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കുമെന്ന് ഇന്ത്യ

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്താൻ വീണ്ടും വ്യോമപാത നിഷേധിച്ചതിനെത്തുടർന്ന്അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിക്കാനൊരുങ്ങി ഇന്ത്യ. സൗദി അറേബ്യയിലേക്ക് പോകാനായി വ്യോമപാത ഉപയോഗിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ പാകിസ്താൻ നിരസിച്ചതിനെ തുടർന്നാണ് ഇന്ത്യ അന്താരാഷ്ട്ര സംഘടനയെ സമീപിക്കാനൊരുങ്ങുന്നത്.വിവിഐപിമാരുടെ പ്രത്യേക വിമാനങ്ങൾക്കുള്ള വ്യോമപാത അനുമതി വീണ്ടും പാകിസ്താൻ സർക്കാർ നിഷേധിച്ചതിനെ അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള അനുമതി ഏത് രാജ്യവും തടസ്സം കൂടാതെ നൽകി വരുന്നതാണെന്നും സർക്കാർപ്രതിനിധി ഫറഞ്ഞു. യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളിൽ വ്യോമപാത അനുമതി നിഷേധിക്കുന്നത് അന്താരാഷ്ട്രവ്യോമയാന സംഘടനയുടെ മാർഗ്ഗനിർദേശങ്ങൾക്ക് എതിരാണെന്നും വിഷയം അന്താരാഷ്ട്ര വ്യോമയാന സംഘടനയെ അറിയിക്കുമെന്നും ഇന്ത്യ അറിയിച്ചു. ജമ്മുകശ്മീരിൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നുവെന്നാരോപിച്ചാണ് വ്യോമപാത നിഷേധിച്ചതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. കശ്മീരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാകിസ്താൻ ഞായറാഴ്ച കരിദിനം ആചരിച്ചിരുന്നു. അന്താരാഷ്ട്ര ബിസിനസ് ഫോറത്തിൽ പങ്കെടുക്കാനും സൗദി ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കുമായാണ് മോദിയുടെ സൗദി യാത്ര. സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭ പൊതുസഭയിൽ പങ്കെടുക്കുന്നതിനായി യു.എസിലേക്ക് പോകാനും പാകിസ്താൻ മോദിക്ക് വ്യോമപാത നിഷേധിച്ചിരുന്നു. സെപ്റ്റംബറിൽത്തന്നെ ഐസ്ലൻഡിലേക്ക് പോകുന്നതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും വ്യോമപാത നിഷേധിക്കുകയുണ്ടായി. ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയതിനെത്തുടർന്നാണ് ഫെബ്രുവരിയിൽ പാകിസ്താൻ തങ്ങളുടെ വ്യോമപാത മുഴുവനായും അടച്ചത്. മാർച്ച് 27-ന് ഭാഗികമായി തുറന്നെങ്കിലും ഇന്ത്യയ്ക്ക് പാത ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല. തുടർന്ന് ജൂലായ് 16-നാണ് ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് അനുമതിനൽകിയത്. content highlights:India drags Pakistan to global civil aviation body in airspace denial issue


from mathrubhumi.latestnews.rssfeed https://ift.tt/2JtQrHb
via IFTTT