കണ്ണൂർ: ജയിലിൽ തടവുകാർക്ക് മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി ആഴ്ചയിൽ അഞ്ചുദിവസവും യോഗാ പരിശീലനം നൽകണമെന്ന് നിർദേശം. ഭക്ഷണം പാഴാക്കുന്നത് തടയാൻ ബുഫെ സംവിധാനം കൊണ്ടുവരാനും നിർദേശമുണ്ട്. കഴിഞ്ഞദിവസം ജയിൽ ഡി.ജി.പി. ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന ജയിൽ സൂപ്രണ്ടുമാരുടെ യോഗത്തിലാണ് തീരുമാനം. ജയിലിൽ കോഫി-ടീ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുപുറമേ എറണാകുളം ജയിലിൽ റിമാൻഡ് പ്രതികൾക്ക് യൂണിഫോം ഏർപ്പെടുത്തിയത് മറ്റു ജയിലുകളിലേക്കും വ്യാപിപ്പിക്കും. സി.സി.ടി.വി. സംവിധാനമുൾപ്പടെ അഞ്ചരക്കോടിയുടെ സുരക്ഷാ ഉപകരണങ്ങൾ വാങ്ങും. തടവുകാരി ആത്മഹത്യചെയ്ത കണ്ണൂർ വനിതാ ജയിലിനുള്ളിലെ മരങ്ങൾ മുറിച്ചുമാറ്റും. എല്ലാ ജയിലുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജയിലുകളിലായിരിക്കും ആദ്യം സ്ഥാപിക്കുക. ചില അഭിഭാഷകരുടെ ക്ലാർക്കുമാർ കേസ് ലഭിക്കുന്നതിനായി തടവുകാരെ സമീപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്്. ജയിൽ വെൽഫയർ ഓഫീസർമാർ ഇക്കാര്യം നിരീക്ഷിക്കാനും ഡി.ജി.പി. നിർദേശിച്ചു. തടവുകാരിൽ കൂടിവരുന്ന ആത്മഹത്യാപ്രവണത തടയുന്നതിന് കൗൺസലിങ് നടത്തുക, തടവുകാരുടെ പരാതികൾ കൃത്യമായി പരിശോധിക്കുക, ജയിലുകളിൽ വോളിബോൾ, ഷട്ടിൽ കോർട്ടുകൾ സ്ഥാപിക്കുക, എല്ലാ സെല്ലുകളിലും ഫാൻ സ്ഥാപിക്കുക, തടവുകാരുടെ വീട്ടിൽനിന്നു കൊണ്ടുവരുന്ന സാധനങ്ങൾ പരിശോധിച്ച് കഴിയാവുന്നവ നൽകുക, കോടതിയിലേക്കും മറ്റുമുള്ള യാത്രയിൽ തടവുകാർക്ക് പോലീസ് എസ്കോർട്ട് ലഭിക്കാത്ത സാഹചര്യം ഇല്ലാതാക്കുക, കരനെൽകൃഷി തുടങ്ങുക, ജയിലിൽ ഹൃസ്വകാല കോഴ്സുകൾ തുടങ്ങുക എന്നീ കാര്യങ്ങളിലും ചർച്ചയിൽ തീരുമാനമായി. content highlights:jail menu
from mathrubhumi.latestnews.rssfeed https://ift.tt/2PlFQSi
via
IFTTT