Breaking

Tuesday, October 29, 2019

കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി കൊലപാതകക്കേസില്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപത്തു വെച്ച് ചേമ്പിൻകാട് കോളനി നിവാസി ദിലീപ് കുമാറിനെ (66) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. തോപ്പുംപടി സൗത്ത് മൂലംകുഴി സ്വദേശി സ്റ്റാൻലി ജോസഫിനെ (76) കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23ന് അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടൻ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സ്റ്റാൻലി ജോസഫ്. സ്റ്റാൻലിയും ദിലീപും നേരത്തേത കേസുകളിൽ പ്രതികളായിരുന്നു. ഇരുവരും പള്ളികളിൽ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടു ജീവിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭാവന കിട്ടിയ പണം വീതം വെയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് ദിലീപിനെ സ്റ്റാൻലി കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി എറണാകുളം എ.സി.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയായിരുന്നു. കടവന്ത്ര ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ദീപക്, എ.എസ്.ഐ. രമേശൻ, സീനിയർ സി.പി.ഒ. രതീഷ് കുമാർ, സി.പി.ഒ. ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. Content Highlights:Actor Kunchako Boban, Police, Attack,Murder Case


from mathrubhumi.latestnews.rssfeed https://ift.tt/32XnzyW
via IFTTT