Breaking

Friday, October 25, 2019

ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 46 പോയന്റ് ഉയർന്ന് 39,066ലെത്തി. നിഫ്റ്റി 11,581ലാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസ്, ഐടിസി, എസ്ബിഐ, ബജാജ് ഫിനാൻസ്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, റിലയൻസ്, ബജാജ് ഓട്ടോ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര, പവർഗ്രിഡ്, എച്ച്ഡിഎഫ്സി, ഹീറോമോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള കാരണങ്ങളും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും വിപണിയെ നിരാശപ്പെടുത്തി. Sensex, Nifty flat in a volatile trade


from mathrubhumi.latestnews.rssfeed https://ift.tt/2Pjwbf2
via IFTTT