തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായിട്ടുള്ളത് ഉജ്ജ്വല മുന്നേറ്റമാണെന്ന് മന്ത്രി എംഎം മണി. എൻഎസ്എസ് പരസ്യമായി വോട്ടുപിടിച്ചതിന്റെ ഫലം മറുഭാഗത്തുണ്ടാകുമെന്ന് അവർ മുൻകൂട്ടി കാണേണ്ടതായിരുന്നെന്നും അവർ സർക്കാരിനോടുള്ള നിലപാട് മാറ്റണമെന്നും മണി ആവശ്യപ്പെട്ടു. ഉജ്ജ്വലമുന്നേറ്റമാണ് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പറയുന്നത് സർക്കാരിനുള്ള മുന്നറിയിപ്പാണ് തിരഞ്ഞെടുപ്പ് ഫലം എന്നാണ്. യഥാർഥത്തിൽ സർക്കാരിനെതിരെ ഇല്ലാത്ത വിവാദങ്ങളുണ്ടാക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനാണ് മുന്നറിയിപ്പ്. ഇടതുപക്ഷ മുന്നണിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എൻഎസ്എസ് പരസ്യമായി വോട്ടു പിടിച്ചതിന്റെ പ്രതിഫലനം മറുഭാഗത്ത് വരും എന്ന് അവർ മനസ്സിലാക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പിൽ അതാണ് കണ്ടത്. അത് എൻഎസ്എസ് ഭാവിയിൽ മനസ്സിലാക്കണം. എൻ എസ്എസിനോട് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. മുൻവിധിയോടുകൂടി സർക്കാരിനെ കാണുന്ന നിലപാട് എൻഎസ്എസ് തിരുത്തുന്നത് നല്ലതാണെന്നും മന്ത്രി പറഞ്ഞു. Content Highlights:m m mani reacts on kerala byelection 2019
from mathrubhumi.latestnews.rssfeed https://ift.tt/361iF5M
via
IFTTT