ന്യൂയോർക്ക്: ഫേസ്ബുക്കിന്റെ ക്രിപ്റ്റോകറൻസി ലിബ്ര ഇന്ത്യയിൽ അവതരിപ്പിച്ചേക്കില്ലെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് 2020ലാണ് ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ തയ്യാറെടുക്കുന്നത്. ക്രിപ്റ്റോകറൻസിക്ക് നിരോധനമുള്ള രാജ്യങ്ങളിൽ ഫേസ്ബുക്കിന്റെ ഡിജിറ്റൽ വാലറ്റായ കാലിബ്ര ലഭ്യമാവില്ല. നിലവിൽ ഇന്ത്യയിൽ ഒരുതരത്തിലുമുള്ള ബ്ലോക്ക്ചെയിൻ ഇടപാടുകളും അനുവദിക്കുന്നില്ല. ഇതുസംബന്ധിച്ച അപേക്ഷ ഫേസ്ബുക്ക് ഇതുവരെ റിസർവ് ബാങ്കിന് കൊടുത്തിട്ടുമില്ല. രാജ്യത്ത് മൈൻ ചെയ്യുകയോ, കൈവശം വെയ്ക്കുകയോ, വിൽക്കുകയോ, ഇടപാട് നടത്തുകയോ ചെയ്താൽ 10 വർഷംവരെ തടവാണ് ക്രിപ്റ്റോകറൻസി നിരോധിക്കുന്ന ക്രിപ്റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഡിജിറ്റൽ കറൻസി ബിൽ 2019 ന്റെ കരട് ശുപാർശ ചെയ്തിരിക്കുന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2Ksyn29
via
IFTTT