Breaking

Thursday, June 20, 2019

ബിനോയ് കോടിയേരിക്കെതിരായ കേസ് വ്യക്തിപരമെന്ന് കാനം; കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി ബാലന് കൊട്ട്

കൊച്ചി: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് വ്യക്തിപരമായ കാര്യമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അതെല്ലാം ഓരോ വ്യക്തിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, കാർട്ടൂൺ വിവാദത്തിൽ മന്ത്രി എ.കെ. ബാലനെതിരെ കാനം രാജേന്ദ്രൻ തുറന്നടിച്ചു. സർക്കാർ പറയുന്നതുപോലെ കാർട്ടൂൺ അക്കാദമിക്ക് പ്രവർത്തിക്കാനാകില്ല. പുരസ്കാരം പിൻവലിക്കണമെന്ന് പറയാൻ മന്ത്രി എ.കെ. ബാലന് അധികാരമില്ല. അക്കാദമിയുടെ തീരുമാനമെല്ലാം അംഗീകരിക്കാൻ വലിയ മനസ്സ് വേണം- കാനം രാജേന്ദ്രൻ പറഞ്ഞു. വിവാദ കാർട്ടൂണിന് പുരസ്കാരം നൽകിയത് ജൂറിയാണ്. പുരസ്കാരം പിൻവലിക്കണമെന്ന് മന്ത്രി പറഞ്ഞാൽ പിന്നെ ഈ ജൂറിക്കും അക്കാദമിക്കും എന്താണ് പ്രസക്തിയെന്നും അദ്ദേഹം ചോദിച്ചു. Content Highlights:cpi state secretary kanam rajendrans response on binoy kodiyeri case and cartoon controversy


from mathrubhumi.latestnews.rssfeed http://bit.ly/2WUl0hP
via IFTTT