ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിക്ക് അരങ്ങുണരുന്നു. ഓണൽലൈൻ ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും. ബുക്ക് മൈ ഷോയിലൂടെയായിരിക്കും തിങ്കളാഴ്ച മുതൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്നത്. മറ്റ് രണ്ട് സംവിധാനത്തിലൂടെയും ബുക്ക് ചെയ്യാനുള്ള ക്രമീകരണം ഉടൻതന്നെ ആരംഭിക്കും. നേരിട്ട് നൽകുന്ന ടിക്കറ്റുകളുടെ അച്ചടി ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഹരിതചട്ടം പാലിച്ച് തന്നെയായിരിക്കും നെഹ്രുട്രോഫി വള്ളംകളി നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികളോ പ്ലാസ്റ്റിക് ഉത്പന്നങ്ങളോ വള്ളംകളി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് വിലക്കുണ്ടാകും. ശുചിത്വമിഷനോടും ഹരിതകേരള മിഷനോടും വേണ്ട സഹായം എൻ.ടി.ബി.ആർ. ആവശ്യപ്പെട്ടിട്ടുണ്ട്. നെഹ്രുട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം സച്ചിൻ തെണ്ടുൽക്കർ ഉദ്ഘാടനം ചെയ്യാനാണ് സാധ്യത. അദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണ നെഹ്രുട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യുന്നതിന് സച്ചിൽ വരാമെന്ന് ഏറ്റതാണ്. പ്രളയംമൂലം വള്ളംകളി മാറ്റിവച്ചതിനാൽ പിന്നീട് സച്ചിന് എത്തിച്ചേരാൻ സാധിച്ചില്ല. ഇത്തവണ സച്ചിനെ ഏങ്ങനെയും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സംഘാടകർ. 29-ന് മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടക്കുന്ന എൻ.ടി.ബി.ആർ.യോഗത്തിൽ ഉദ്ഘാടകനെ സംബന്ധിച്ചുള്ള അറിയിപ്പ് ഉണ്ടാകുമെന്നാണ് അറിയുന്നത്. വള്ളംകളി ലീഗിനും ഈ നെഹ്രുട്രോഫിയോടെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ലീഗിന്റെ ഉദ്ഘാടനം നടത്തുമെന്നാണ് അറിയുന്നത്. വള്ളംകളി ലീഗിനെക്കുറിച്ച് കുടുതൽ ചർച്ചകൾ നടത്തുന്നിന് 20 വള്ളങ്ങളുടെ ക്യാപ്റ്റൻമാരുടെ യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. Content Highlights: nehru trophy boat race Online ticket sales from Monday
from mathrubhumi.latestnews.rssfeed http://bit.ly/2Fuclbc
via
IFTTT