Breaking

Saturday, June 22, 2019

മരണദൃശ്യം പെൺസുഹൃത്തിന് അയച്ച് യുവാവ് ആത്മഹത്യചെയ്തു

ചേർത്തല: മരണദൃശ്യങ്ങൾ പെൺസുഹൃത്തിന് വീഡിയോ കോളിലൂടെ തത്സമയം അയച്ച് യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് മാളിയേക്കൽ മോഹനന്റെയും സിന്ധുവിന്റെയും മകൻ ശ്രീരാഗ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്നരയോടെയായിരുന്നു സംഭവം. വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കണ്ടതിനെത്തുടർന്ന് സുഹൃത്ത് പ്രതിശ്രുതവരനുമായി കടക്കരപ്പള്ളിയിൽ യുവാവിന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. എന്നാൽ, ഇവർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നുകാട്ടി യുവാവിന്റെ ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടു. മൃതദേഹം പോലീസ് സർജന്റെ സാന്നിധ്യത്തിൽ ശനിയാഴ്ച പോസ്റ്റുമോർട്ടം നടത്തും. ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുകയായിരുന്നു ശ്രീരാഗ്. പട്ടണക്കാട് പോലീസ് കേസെടുത്തു. Content Highlights:man commits suicide after sending video to his girl friend in cherthala


from mathrubhumi.latestnews.rssfeed http://bit.ly/2WWfXxv
via IFTTT