Breaking

Saturday, June 22, 2019

പരിക്കിനിടയിലും വിജയഗോളുമായി സാഞ്ചസ്; ചിലി ക്വാര്‍ട്ടറില്‍

സാൽവദോർ:അലക്സി സാഞ്ചസിന്റെ ഗോളിൽ ഇക്വഡോറിനെ തോൽപ്പിച്ച് ചിലി കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. ഇക്വഡോറിനെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ചിലി തോൽപ്പിച്ചത്. കണങ്കാലിനേറ്റ പരിക്ക് വകവെയ്ക്കാതെയായിരുന്നു സാഞ്ചസ് ഗോളുമായി തിളങ്ങിയത്. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ ജോസ് പെഡ്രോ ഫ്യുൻസാലിഡ ചിലിയെ മുന്നിലെത്തിച്ചു. എന്നാൽ 26-ാം മിനിറ്റിൽ ഇക്വഡോറിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. പെനാൽറ്റിയെടുത്ത എന്നർ വലൻസിയക്ക് പിഴച്ചില്ല. ഇതോടെ ഇക്വാഡോറും ചിലിയും ഒപ്പത്തിനൊപ്പമെത്തി. പിന്നീട് 51-ാം മിനിറ്റിൽ അലക്സി സാഞ്ചസിലൂടെ ചിലി വീണ്ടും മുന്നിലെത്തി. ഇത്ചിലിയുടെ വിജയഗോളായി. ജപ്പാനെതിരായ മത്സരത്തിലും സാഞ്ചസ് ഗോൾ നേടിയിരുന്നു. 89-ാം മിനിറ്റിൽ പ്രതിരോധ താരം ഗബ്രിയേൽ അചിലിയർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചിലിക്ക് കൂടുതൽ തിരിച്ചടിയായി. ആർതുറോ വിദാലിനെ ഫൗൾ ചെയ്തതിനായിരുന്നു ഗബ്രിയേലിന് ചുവപ്പ് കാർഡ് കിട്ടിയത്. ഈ തോൽവിയോടെ ഇക്വഡോർ കോപ്പ അമേരിക്കയിൽ നിന്ന് ഏറെക്കുറെ പുറത്തായി. ആദ്യ മത്സരത്തിൽ യുറഗ്വായോടും ഇക്വഡോർ തോറ്റിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് സിയിൽ ഒന്നാമതാണ് ചിലി. Alexis Sanchez has scored 2 goals in 2 Copa America matches - which has equalled the total number of goals he scored for United last season. pic.twitter.com/zMjv3W1BCd — The Man Utd Way (@TheManUtdWay) June 22, 2019 Content Highlights: Sanchez strikes again to take Chile into Copa America Football quarters


from mathrubhumi.latestnews.rssfeed http://bit.ly/2L5ebmA
via IFTTT