വരന്തരപ്പിള്ളി: ചെക്ക് റിപ്പബ്ളിക്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിടങ്ങ് എടയ്ക്കാട്ട് വീട്ടിൽ രാരി രവി(29)യാണ് പിടിയിലായത്. വരന്തരപ്പിള്ളി സ്വദേശികളായ നൈജോ ജോസഫ്, ജോർജ് എന്നിവരുടെ പരാതിയിലാണ് നടപടി. ചെക്ക് റിപ്പബ്ലിക്കിലെ സീമൻസ് എന്ന കമ്പനിയിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് പരാതിക്കാരിൽനിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി ഇവർ പലരിൽനിന്നും ഒരുകോടിയോളം രൂപ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇവരുടെ പേരിൽ തിരുവനന്തപുരം, പാലാരിവട്ടം, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസ് നിലവിലുണ്ട്. വരന്തരപ്പിള്ളി എസ്.ഐ. ബി. പ്രദീപ്കുമാർ, സി.പി.ഒ.മാരായ അജി, ബൈജു, റീമ, ജോസഫ് തോമസ് എന്നിവർ ചേർന്നാണ് രാരിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. Content Highlights:woman arrested for fake job offer in czech republic, money fraud, varandarappilly thrissur
from mathrubhumi.latestnews.rssfeed http://bit.ly/2Xv9lWe
via
IFTTT