Breaking

Monday, June 24, 2019

അമിതവേഗത്തില്‍ പാഞ്ഞ 'കല്ലട'യെ സിനിമാ സ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി

കോട്ടയം: വാഹന പരിശോധനയ്ക്കിടെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പാഞ്ഞ കല്ലട ബസ് സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി പിഴയീടാക്കി. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സംഘം എം.സി.റോഡിൽ ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു. കോട്ടയത്തുനിന്നെത്തിയ കല്ലട ബസ് പരിശോധിക്കാനായി ചുവന്ന സിഗ്നൽ ലൈറ്റ് കാണിച്ചെങ്കിലും നിർത്തിയില്ല. തൊട്ടുപുറകേ വന്ന മറ്റൊരു കല്ലട ബസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. ആ ബസിന്റെ ഡ്രൈവറോട് മുൻപിൽപോയ ബസിന്റെ റൂട്ട് മനസ്സിലാക്കിയ ശേഷം പിന്തുടർന്നു പിടികൂടുകയായിരുന്നു. ഏറ്റുമാനൂർ-എറണാകുളം റൂട്ടിൽ ഏഴുകിലോമീറ്റർ അകലെ കോതനല്ലൂരിൽനിന്നാണ് ബസ് പിടികൂടിയത്. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് 1000 രൂപയടക്കം 6000 രൂപ പിഴയീടാക്കി. തുടർന്ന വാഹനം വിട്ടുനൽകി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രജീഷ് ഹരിദാസ്, എസ്.സുനിൽകുമാർ, ഒ.അൻഷാദ് എന്നിവർ ചേർന്നാണ് ബസ് പിടികൂടിയത്. Content Highlights:kallada bus over speed


from mathrubhumi.latestnews.rssfeed http://bit.ly/2ZCrr6a
via IFTTT