കൊച്ചി: പാലാരിവട്ടത്തെ പാലം അറ്റകുറ്റപ്പണികൾക്ക് ശേഷം എന്ന് തുറക്കാനാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. ജൂൺ മൂന്നിന് സ്കൂൾ തുറക്കുന്നതിന് മുമ്പ് പണികൾ തീർത്ത് പാലം തുറന്ന് നൽകുമെന്നായിരുന്നു നിർമ്മാണത്തിന്‍റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നത്. സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റിയിട്ടും പാലം എന്ന് തുറക്കാനാകുമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല..
നിർമ്മാണ ജോലികൾ എന്ന് തീരുമെന്നതിലും അധികൃതരുടെ ഭാഗത്ത് നിന്നും കൃത്യമായ മറുപടിയില്ല. ഒരു മാസത്തിനുള്ളിൽ ടാറിങ്ങ് പൂർത്തിയാക്കി എക്സപാൻഷൻ ജോയിന്റുകൾ പുനസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പൂർത്തിയായത് ടാറിങ്ങ് മാത്രമാണ്. എക്സ്പാൻഷൻ ജോയിന്റുകൾ പുനസ്ഥാപിക്കാനുള്ള നടപടികളും ബേയറിങ്ങ് മാറ്റുന്ന പണികളും ഇനിയും ബാക്കിയാണ്.
അതേസമയം, മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണത്തിലെ വീഴ്ചകള്‍ക്ക് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന നിലപാടുമായി മുന്നണി നേതൃത്വം രംഗത്ത് വന്നു. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വീഴ്ചയാണ് ഇതിന് കാരണമെന്നും കൊച്ചിയില്‍ ചേർന്ന വിശദീകരണ യോഗത്തിൽ നേതൃത്വം അറിയിച്ചു.
from Anweshanam | The Latest News From India http://bit.ly/2wwAZTN
via IFTTT