Breaking

Sunday, June 2, 2019

ദിവ്യ സ്പന്ദനയെ ട്വിറ്ററില്‍ 'കാണ്മാനില്ല' ! അക്കൗണ്ട് ഒഴിവാക്കിയെന്ന് അഭ്യൂഹം

ന്യൂഡൽഹി: കോൺഗ്രസ് സോഷ്യൽമീഡിയ വിങ് മേധാവി ദിവ്യ സ്പന്ദനയുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായി. ട്വിറ്ററിൽ സ്ഥിരസാന്നിധ്യമായിരുന്ന ദിവ്യ സ്പന്ദനയുടെ അക്കൗണ്ട് ശനിയാഴ്ച രാത്രിയോടെയാണ് ട്വിറ്ററിൽനിന്ന് കാണാതായത്. നിരവധി ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ട് താത്ക്കാലികമായി ഒഴിവാക്കിയതോ അല്ലെങ്കിൽ ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്തതോ ആയിരിക്കുമെന്നാണ് സോഷ്യൽമീഡിയയിലെ സംസാരം. നിലവിൽ ദിവ്യ സ്പന്ദനയുടെ അക്കൗണ്ട് തിരഞ്ഞാലും ട്വിറ്ററിൽ കാണുന്നില്ല. അതേസമയം, ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച് കോൺഗ്രസ് പാർട്ടിയോ ദിവ്യ സ്പന്ദനയോ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് മാധ്യമവിഭാഗവും വിഷയത്തിൽ പ്രതികരണം നടത്താൻ വിസമ്മതിച്ചു. അതിനിടെ ദിവ്യ സ്പന്ദനയുടെ അക്കൗണ്ട് അപ്രത്യക്ഷമായതിൽ ട്വിറ്ററിൽ പരിഹാസ ട്രോളുകളും നിറഞ്ഞു. തെന്നിന്ത്യൻ നടിയായിരുന്ന ദിവ്യ സ്പന്ദന യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2017-ൽ കോൺഗ്രസ് സോഷ്യൽമീഡിയ വിങ്ങിന്റെ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ എൻ.ഡി.എ. സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും ട്രോളുകൾ നിറഞ്ഞ ട്വീറ്റുകളിലൂടെ ദിവ്യ സ്പന്ദന ശ്രദ്ധനേടിയിരുന്നു. Its a great Loss for Twitter World... May you find Peace @divyaspandana 💐🙏 #RamyaQuitsTwitter — 🌾Venky Reddy🌱 (@venkyreddy) June 2, 2019 @divyaspandana why u r away from tweet.i saw in news.come again. — Ravi kulkarni (@ravikulkarni5) June 2, 2019 Content highlights:divya spandanas twitter account not seeing in twitter.


from mathrubhumi.latestnews.rssfeed http://bit.ly/2EKnuUT
via IFTTT