മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 143 പോയന്റ് നഷ്ടത്തിൽ 39451ലും നിഫ്റ്റി 41 പോയന്റ് നഷ്ടത്തിൽ 11790ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 694 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 702 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഫാർമ, എഫ്എംസിജി, ഐടി, ഊർജം, ലോഹം, ഇൻഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ പ്രധാനമായും നഷ്ടത്തിൽ. ഇൻഡിഗോ, പിഡിലൈറ്റ്, അശോക് ലൈലാന്റ്, ടിവിഎസ് മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, വിപ്രോ, ഹിൻഡാൽകോ, പവർഗ്രിഡ്, എസ്ബിഐ, വേദാന്ത, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. Sensex falls 143 points
from mathrubhumi.latestnews.rssfeed http://bit.ly/2Kuci3m
via
IFTTT